ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കണമെന്ന് രാഷ്ട്രപതിയോട് അഭ്യർഥിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.
തമിഴ്നാട് സർക്കാരിന്റെ ശിപാർശയിൽ തീരുമാനം വൈകുന്നത് മനുഷ്യത്വമില്ലായ്മയാണെന്ന് സ്റ്റാലിൻ അഭിപ്രായപ്പെട്ടു.
സർക്കാർ ശിപാർശ രാഷ്ട്രപതി അംഗീകരിക്കണമെന്ന് സ്റ്റാലിൻ രാഷ്ട്രപതിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. അടിയന്തരമായി ഏഴ് പ്രതികളെയും മോചിപ്പിക്കണം.
മൂന്ന് പതിറ്റാണ്ടായി പ്രതികൾ അനുഭവിക്കുന്നത് സമാനതകളില്ലാത്ത വേദനയും ദുരിതവുമാണ്. പ്രതികളെ മോചിപ്പിക്കണമെന്നാണ് തമിഴ്നാട്ടിലെ ജനങ്ങളുടെ ആഗ്രഹമെന്നും സർക്കാരിന്റെ പേരിലുള്ള കത്തിൽ സ്റ്റാലിൻ പറഞ്ഞു.