കല്ലറ: നക്ഷത്ര ആമയെ കടത്തി വിൽക്കാൻ ശ്രമിക്കുന്നതിനിടെ നാലുപേർ വനപാലകരുടെ പിടിയിലായി. ആലംകോട് കുന്നുവാരം സീയാദ് മൻസിലിൽ എ. സിയാദ് (37), വർക്കല ചാലുവിള ചരുവിള പുത്തൻ വീട്ടിൽ മുസ്മിൽ (39), വർക്കല അരിവാളൂർ താഴെ വെട്ടൂർ മക്ക ഹൗസിൽ ജാഫർ, കന്യാകുമാരി വെള്ളച്ചിപ്പാറ കുഞ്ചിമൂട് പാലത്തിങ്കൽ ഹൗസിൽ അജിത് ( 25) എന്നിവരാണു പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി വാമനപരും ജംഗ്ഷനുസമീപ മായിരുന്നു സംഭവം. ഫോറസ്റ്റ് ഇന്റലിജൻസിനു കിട്ടിയ രഹസ്യ വിവരത്തെ തുടർന്നു പാലോട് ഫോറസ്റ്റ് റേഞ്ച് ഒാഫിസർ രതീഷിന്റെ നിർദേശപ്രകാരം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബിന്ദുരാജ്, ബീറ്റ് ഫോറസ്റ്റ് ഓ ഫീസർമാരായ അനിൽ ചന്ദ്രൻ, അരുൺലാൽ, ഫോറസ്റ്റ് വാച്ചർ പ്രസന്നൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
സംഘത്തിന്റെ കൈയിൽ നിന്നു നക്ഷത്ര ആമയേയും പിടിച്ചെടുത്തു. നക്ഷത്ര ആമയെ വാങ്ങാനെന്ന വ്യാജേനയാണു വനപാലകർ പ്രതികളെ സമീപിച്ചത്. ഒരു ആമയ് ക്ക് 17 ലക്ഷം രൂപ വില പറഞ്ഞു സമ്മതിച്ചതോടെ പ്രതികൾ ആമയുമായി ജംഗ്ഷനു സമീപം കാറിൽ കാത്തിരിക്കുമ്പോഴാണു വേഷം മാറിയെത്തിയ വനപാലകർ പിടിച്ചത്. പ്രതികളെ റിമാൻഡു ചെയ്തു.