നോർത്ത് മെംപിസ്: ബിയർ മോഷ്ടിക്കാൻ സ്റ്റോറിൽ കയറിനെ യുവാവിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ സ്റ്റോർ ക്ലാർക്കിന് 22 വർഷം തടവിന് കോടതി വിധിച്ചു.
യുഎസിലെ നോർത്ത് മെംപിസിൽ 2018 മാർച്ച് 19 നാണ് കേസിനാസ്പദമായ സംഭവം. ഡോറിയൻ ഹാരിസ് എന്ന പതിനേഴുകാരൻ സ്റ്റോറിൽ കയറി രണ്ടു ഡോളറിന്റെ ബിയർ മോഷ്ടിച്ച് ഓടി രക്ഷപെടുന്നതുകണ്ട സ്റ്റോർ ക്ലാർക്ക് അൻവർ (30) പുറകെ ഓടി നിരവധി തവണ വെടിയുതിർത്തുവെങ്കിലും പ്രതി രക്ഷപെടുകയായിരുന്നു. അൻവർ തിരിച്ച് സ്റ്റോറിലെത്തുകയും ചെയ്തു. രണ്ടു ദിവസത്തിനുശേഷമാണ് ഡോറിയൻ ഹാരിസിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു വീടിന്റെ പുറകിൽ കണ്ടെത്തിയത്.
വെടിവച്ച വിവരം പോലീസിനെ അറിയിച്ചില്ല എന്നതാണ് അൻവറിനെതിരെ ആരോപിക്കപ്പെട്ട കുറ്റം. ഒക്ടോബർ 31ന് അൻവറിനെ 22 വർഷത്തെ ജയിൽ ശിക്ഷക്ക് വിധിച്ചതായി ഷെൽബി കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫിസ് അറിയിച്ചു. സംഭവത്തെ തുടർന്നു നിരവധി പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ