മെൽബണ്‍: പേസർ മിച്ചൽ സ്റ്റാർക്കും സ്പിന്നർ നഥാൻ ലിയോണും ഇല്ലാതെ ഇന്ത്യക്കെതിരായ ട്വന്റി-20 മത്സരങ്ങൾക്കുള്ള ടീമിനെ ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്ക, ഇന്ത്യ ടീമുകൾക്കെതിരായ മത്സരത്തിനുള്ള 13 അംഗ ടീമിനെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചത്.
മുതിർന്ന പേസർ പീറ്റർ സിഡിലിനും ടീമിൽ ഇടം ലഭിച്ചില്ല. ഇന്ത്യക്കെതിരായ ടെസ്റ്റ് പരന്പരയ്ക്ക് മുന്‍പ് പ്രമുഖ താരങ്ങൾക്ക് വിശ്രമം അനുവദിക്കുന്ന തന്ത്രമാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടേതെന്ന് വിലയിരുത്തപ്പെടുന്നു.
ആരോണ്‍ ഫിഞ്ചാണ് ടീമിന്റെ നായകൻ. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ മൂന്ന് ട്വന്റി-20 മത്സരങ്ങളാണുള്ളത്. ഈ മാസം 21നാണ് ആദ്യ പോരാട്ടം.
ഓസീസ് ടീം: ആരോണ്‍ ഫിഞ്ച്, അലക്സ് കാറെ, ആഷ്ടണ്‍ അഗർ, ജെസണ്‍ ബെഹ്റെൻഡോഫ്, നഥാൻ നിൽ, ക്രിസ് ലിൻ, ഗ്രെൻ മാക്സ്വെൽ, ബെൻ മക്ഡെർമോത്, ഡിആർക് ഷോർട്ട്, ബില്ലി സ്റ്റാൻലാക്, മാർകസ് സ്റ്റോയിൻസ്, ആൻഡ്രൂ ടൈ, ആദം സപാര.