തിരുവനന്തപുരം: 2021-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സർക്കാർ പ്രഖ്യാപിച്ചു. സംവിധായകൻ കൃഷാന്ദ് ഒരുക്കിയ ആവാസവ്യൂഹം മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ബിജു മേനോൻ, ജോജു ജോർജ് എന്നിവരെ മികച്ച നടൻമാരായി തെരഞ്ഞെടുത്തു. രേവതി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. സിനിമ-സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
മധുരം, നായാട്ട്, ഫ്രീഡം ഫൈറ്റ്, തുറമുഖം എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് ജോജുവിനെ മികച്ച നടനായി തെരഞ്ഞെടുത്തത്. ആർക്കറിയാം എന്ന ചിത്രത്തിലെ പ്രകടനം ബിജുമേനോനും പുരസ്കാരം സമ്മാനിച്ചു. ഭൂതകാലം എന്ന ചിത്രത്തിലെ പ്രകടനമാണ് രേവതിക്ക് നടിക്കുള്ള പുരസ്കാരം നേടി നൽകിയത്.
142 ചിത്രങ്ങളാണ് ഇത്തവണ ജൂറിയുടെ മുന്നിൽ എത്തിയത്. ഇതിൽ 29 ചിത്രങ്ങൾ അന്തിമ പട്ടികയിൽ സ്ഥാനം പിടിച്ചു. രണ്ടു സിനിമകൾ ജൂറി വീണ്ടും വിളിച്ചുവരുത്തി കണ്ടുവെന്നും മന്ത്രി അറിയിച്ചു.
ജോജി എന്ന ചിത്രം ഒരുക്കിയ ദിലീഷ് പോത്തനാണ് മികച്ച സംവിധായകൻ. ഇതേചിത്രത്തിന് തിരക്കഥ ഒരുക്കിയ ശ്യാം പുഷ്കരന് മികച്ച അഡാപ്റ്റേഷൻ തിരക്കഥയ്ക്കുള്ള പുരസ്കാരവും ലഭിച്ചു.
മികച്ച ഗായിക-സിതാര, ഗായകൻ-പ്രദീപ് കുമാർ , പശ്ചാതസംഗീതം ഇഷാൻ-അബ്ദുൾ വഹാം , തിരക്കഥ ശ്യാം പുഷ്കരൻ