തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിലെ മുഖ്യതിഥിയെചൊല്ലിയുള്ള വിവാദത്തിൽ വിശദീകരണവുമായി മന്ത്രി എ.കെ. ബാലൻ രംഗത്ത്. മോഹൻലാലിനെ ചടങ്ങിലേക്ക് ഇതുവരെ ക്ഷണിച്ചിട്ടില്ല. നിലവിലെ വിവാദം എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും മന്ത്രി പറഞ്ഞു.
മോഹൻലാലിനെ ക്ഷണിച്ചിട്ടില്ലെന്നും ചിലരുടെ രാഷ്ട്രീയ താല്പര്യമാണ് ഭീമ ഹർജിയെന്നും ചലച്ചിത്ര അക്കാഡമി ചെയർമാൻ കമലും വ്യക്തമാക്കി.
അടുത്ത മാസം എട്ടിന് തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ലാലിനെ പങ്കെടുപ്പിക്കരുതെന്നാവശ്യപ്പെട്ട് ചലച്ചിത്രപ്രവർത്തകരടക്കം 105 പേർ ഒപ്പിട്ട ഭീമ ഹർജി മുഖ്യമന്ത്രി പിണറായി വിജയനു നൽകിയിരുന്നു. അവാർഡ് ജേതാക്കളെ മറികടന്ന് മുഖ്യാതിഥി വരുന്നത് അനൗചിത്യം എന്നാണ് വിമർശകരുടെ വാദം.