തലശേരി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനം വിപുലമായ പരിപാടി കളോടെ സെപ്റ്റബര്‍ 7 മുതല്‍ 9 വരെ തലശേ രിയില്‍ നടക്കും. സിനിമാ ലോകത്തെ വന്‍ നിര താരങ്ങള്‍ പങ്കെടുക്കുന്ന അവാര്‍ഡ് ദാന ചടങ്ങ് വന്‍ വിജയമാക്കാന്‍ പൈതൃക നഗരിയില്‍ വിപുലമായ ഒരുക്കങ്ങള്‍ക്ക് തുടക്കമായി. കെ. രാഘവന് മാസ്റ്ററുടെയും എ.ടി. ഉമ്മറിന്റെയും കണ്ണൂര്‍ രാജന്റെയും സ്മര ണ നിലനിര്‍ത്തി കൊണ്ട് തലശേരിയിലേക്ക് അദ്യമായിട്ടെത്തുന്ന അവാര്‍ഡ് ദാനചടങ്ങും അതോടൊപ്പം നടക്കുന്ന അവാര്‍ഡ് നിശയും വിഭാവനം ചെയ്തിട്ടുള്ളത്.
സംഗീത വിരുന്നോടെയാണ് അവാര്‍ഡ്ദാന മഹോത്സവത്തിന് തുടക്കം കുറിക്കുക. എം. ജയചന്ദ്രന് നേതൃത്വം നല്കുന്ന സംഗീത വിരുന്നില്‍ കെ.എസ്. ചിത്ര, വിജയ് യേശുദാസ് തുടങ്ങിയ പ്രമുഖര്‍ അണി നിരക്കും. സിനിമ ലോകത്തെ സമഗ്ര സംഭാനക്കുള്ള പരമോന്നത ബഹുമതിയായ ജെ.സി. ഡാനിയല്‍ പുരസ്കാരം അടൂര്‍ ഗോപാലകൃഷ്ണന് സമ്മാനിച്ചു കൊണ്ടാണ് അവാര്‍ഡ് വിതരണം ആരംഭിക്കുക. തുടര്‍ന്ന് മറ്റ് അവാര്‍ഡ് ജേതാക്കള്‍ക്കുള്ള അവാര്‍ഡുകളും വിതരണം ചെയ്യും.
കോറിയോഗ്രാഫിക്ക് അവാര്‍ഡ് നേടിയ നടന് വിനീതിന്റെ നേതൃത്വത്തില്‍ നടക്കുന്ന നൃത്തസന്ധ്യയില്‍ ശോഭന, ലക്ഷ്മി ഗോപാല സ്വാമി തുടങ്ങി യുവനിരയിലെ നടീനടന്മാര് അണിനിരക്കും. രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ ഹാസ്യപരിപാടിക്കും രൂപം നല്‍കിയിട്ടുണ്ട്. എരഞ്ഞോളി മൂസ ഉള്‍പ്പെടെ തലശേരിക്കും മലയാളികള്‍ക്കും മറക്കാനാവാത്ത ഗായകരെ ഉള്‍പ്പെടുത്തി മാപ്പിളപ്പാട്ടും അരങ്ങേറും. കലാപരിപാടികള്‍ക്ക് സംവിധായകന് സിബി മലയില്‍ നേതൃത്വം നല്‍കും. പ്രമോദ് പയ്യന്നൂര്‍ കോഓര്ഡിനേറ്റേറായിരിക്കും. മുഖ്യമന്ത്രി പിണറായി വിജയന് അവാര്‍ഡുകള്‍ വിതരണം ചെയ്യും.
സാംസ്കാരിക മന്ത്രി എ.കെ. ബാലന് അധ്യക്ഷത വഹിക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രമുഖ നേതാക്കളും ജില്ലയില്‍ നിന്നുള്ള ജനപ്രതിനിധികളും ടങ്ങില്‍ പെങ്കെടുക്കും.അവാര്‍ഡ്ദാനം ചരിത്ര സംഭവമാക്കുമെന്ന പ്രഖ്യാപനമായി സംഘാടക സമിതി രൂപീകരണ യോഗം ഗവ. ബ്രണ്ണന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്നു. തലശേരി എംഎല്‍എ എ.എന്‍. ഷംസീര്‍ ചെയര്‍മാനും സംവിധായകനും ചലച്ചിത്ര അക്കാദമി അംഗവുമായ പ്രദീപ് ചൊക്ലി ജനറല്‍ കണ്‍വീനറുമായി 501 അംഗ കമ്മിറ്റിക്ക് യോഗത്തില്‍ രൂപം നല്കി.
കൂടാതെ 11 സബ് കമ്മിറ്റികള്‍ക്കും രൂപീകരിച്ചിട്ടുണ്ട്.സംഘാടക സമിതി രൂപവത്കരണ യോഗം മന്ത്രി എ.കെ. ബാലന് ഉദ്ഘാടനം ചെയ്തു. എ.എന്‍.ഷംസീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്
മുഖ്യാതിഥിയായി. ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ അവാഡ് ദാന ചടങ്ങ് സംബന്ധിച്ച് വിശദീകരിച്ചു.
സംവിധായകന് സിബി മലയില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. സുമേഷ്, നഗരസഭ ചെയര്മാന് സി.കെ. രമേശന്, തലശേരി സബ് കളക്ടര്‍ എസ്. ചന്ദ്രശേഖര്‍, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന് എന്നിവര്‍ പ്രസംഗിച്ചു. അക്കദമി സെക്രട്ടറി മഹേഷ് പഞ്ചു ഭാരവാഹി പാനല്‍ അവതരിപ്പിച്ചു. സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതവും അക്കാദമി അംഗം പ്രദീപ് ചൊക്ലി നന്ദിയും പറഞ്ഞു.