തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത് ഇടപെട്ടെന്ന പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാംസ്കാരിക വകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്കി.
സംവിധായകന് വിനയന് നേരിട്ട് മുഖ്യമന്ത്രിക്കു നല്കിയ പരാതിയിലാണ് നടപടി.തന്റെ സിനിമയായ ‘19-ാം നൂറ്റാണ്ടിന്’അവാര്‍ഡ് നല്കാതിരിക്കാന് രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണവുമായി വിനയന് നേരത്തേ രംഗത്തെത്തിയിരുന്നു.
അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ട് രഞ്ജിത്തിനെതിരെ ജൂറി അംഗങ്ങളായ നേമം പുഷ്പരാജും ജെന്‍സി ഗ്രിഗറിയും സംസാരിക്കുന്നതിന്റെ ശബ്ദസന്ദേശങ്ങളും വിനയന് പുറത്തുവിട്ടിരുന്നു.
ഈ സംഭാഷണങ്ങളും വിനയന് പരാതിക്കൊപ്പം തെളിവായി നല്‍കിയിട്ടുണ്ട്.
വിനയന്റെ പരാതി ചുവപ്പ്നാടയിൽ കുരുങ്ങിയില്ല; ചലച്ചിത്ര അവാർഡ് വിവാദത്തിൽ രഞ്ജിത്തിനെതിരേ അന്വേഷണത്തിനു നിർദേശിച്ച് മുഖ്യമന്ത്രി