തിരുവനന്തപുരം: വിവാദങ്ങൾക്കും സംവാദങ്ങൾക്കും ഇടയാക്കിയ സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം ഇന്ന് നടക്കും. നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഇന്ന് വൈകുന്നേരം ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്യും.സിനിമാ-സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലൻ അധ്യക്ഷത വഹിക്കും.
ചലച്ചിത്ര നടൻ മോഹൻലാൽ മുഖ്യാതിഥിയായിരിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, മാത്യൂ ടി. തോമസ്, എ.കെ.ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, മേയർ വി.കെ.പ്രശാന്ത് എന്നിവരും ചങ്ങിൽ പങ്കെടുക്കും.
മോഹൻലാലിനെ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുപ്പിക്കുന്നതിനെതിരെ നേരത്തെ ചലച്ചിത്ര രംഗത്തെ ഒരു വിഭാഗം പ്രവർത്തകർ രംഗത്ത് വന്നിരുന്നു. മോഹൻലാലിനെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കാൻ സർക്കാർ തീരുമാനിച്ചതിനെ തുടർന്ന് പ്രതിഷേധക്കാർ പിൻവാങ്ങുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് മോഹൻലാലിനെ മുഖ്യാതിഥിയായി ചടങ്ങിലേക്ക് ക്ഷണിച്ചത്.