ന്യൂഡൽഹി: ജാമ്യം കിട്ടിയിട്ടും ജയിലിൽ കഴിയുന്ന വിചാരണത്തടവുകാരുടെ വിവരങ്ങൾ സമർപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതിയുടെ നിർദേശം.
ജയിലിൽ കഴിയുന്ന ജീവപര്യന്തം തടവുകാരുടെ ഒരു കൂട്ടം ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റീസുമാരായ സഞ്ജയ് കിഷൻ കൗൾ, എ.എസ്. ഓക എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ നിർദേശം.
തടവുകാർക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം, ജാമ്യം അനുവദിച്ച തീയതി, ജാമ്യ വ്യവസ്ഥ ലംഘിക്കുന്നതിനുള്ള കാരണം തുടങ്ങിയ വിവരങ്ങൾ പതിനഞ്ചു ദിവസത്തിനകം ജയിൽ അധികൃതർ സംസ്ഥാനങ്ങൾക്കു കൈമാറണം.
ശേഷം ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാന സർക്കാർ ദേശീയ ലീഗൽ സർവീസ് വകുപ്പിന് കൈമാറണം. ലീഗൽ സർവീസ് വകുപ്പ് തടവുകാർക്കാവശ്യമായ നിയമസഹായം നൽകുമെന്നും കോടതി അറിയിച്ചു.