ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിലെ അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും (ബിഎംബി) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (എസ്ബിഐ) ലയിപ്പിക്കുന്നത് അടുത്ത ധനകാര്യ വര്‍ഷത്തേക്കു നീളും. എസ്ബിഐ ചെയര്‍പേഴ്സണ്‍ അരുന്ധതി ഭട്ടാചാര്യ അറിയിച്ചതാണിത്.
ലയനം സംബന്ധിച്ച ഗവണ്മെന്റ് വിജ്ഞാപനം ഇനിയും ഉണ്ടാകാത്തതു മൂലമാണിത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അടക്കം അഞ്ച് അസോസിയേറ്റ് ബാങ്കുകളും ബിഎംബിയുമാണ് എസ്ബിഐയില്‍ ലയിപ്പിക്കുക. ലയനത്തിന് അനുമതി ലഭിച്ചാലും ധനകാര്യവര്‍ഷത്തിന്റെ അവസാന െ്രെതമാസത്തില്‍ അതു നടപ്പാക്കല്‍ എളുപ്പമല്ലെന്ന് ഭട്ടാചാര്യ പറഞ്ഞു.