തൃശൂർ: സംസ്ഥാനത്തെ സ്വകര്യ ബസുകൾ 14 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. വിദ്യാർഥികളുടെ യാത്രാനിരക്ക് ഉൾപ്പെടെയുള്ള ബസ് ചാർജ് വധന, 140 കിലോമീറ്ററിൽ കൂടുതൽ ദൈർഘ്യമുള്ള സ്വകാര്യ ബസ് പെർമിറ്റുകൾ റദ്ദ് ചെയ്ത നടപടി പിൻവലിക്കുക, പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയിൽ കൊണ്ടുവരിക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫഡറേഷന്റെ നേതൃത്വത്തിലാണ് സമരം.
രണ്ടുവർഷം കൂടുന്പോൾ വർധിപ്പിച്ചിരുന്ന ബസ് ചാർജ് 2014നുശേഷം കൂട്ടിയിട്ടില്ലെന്നും ഭാരാവാഹികൾ പറഞ്ഞു. കഴിഞ്ഞമാസം നടത്തിയ സൂപന പണിമുടക്ക് കഴിഞ്ഞിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടാകാത്തതാണ് സമരവുമായി മുന്നോട്ടുപോകാൻ കാരണമെന്നു ഭാരവാഹികളായ ആന്റോ ഫ്രാൻസീസ്, എം.എസ്. പ്രേംകുമാർ, പി.പി. ജോണ്സണ്, ജോണ്സണ് പടമാടൻ, ജോസ് കുഴുപ്പിൽ തുടങ്ങിയവർ പത്രക്കുറിപ്പിൽ പറഞ്ഞു.