സം​സ്ഥാ​ന​ത്ത് കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ കു​റ​യു​ന്ന​താ​യി റി​പ്പോ​ർ​ട്ട്: മൂ​ന്നു മാ​സ​ത്തി​നി​ടെ 71,648 കേ​സ്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് മൂ​ന്നു മാ​സ​ത്തി​നി​ടെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത് 71,648 കു​റ്റ​കൃ​ത്യ​ങ്ങ​ള്‍. സം​സ്ഥാ​ന ക്രൈം ​റി​ക്കാ​ര്‍​ഡ് ബ്യൂ​റോ​യു​ടെ 2025 ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ മാ​ര്‍​ച്ച് 16 വ​രെ​യു​ള​ള ക​ണ​ക്കാ​ണി​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്താ​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ൾ കു​റ​യു​ക​യാ​ണെ​ന്നാ​ണു സൂ​ച​ന. 2024 ല്‍ ​ആ​കെ 5,04,157 കേ​സു​ക​ളും 2023 ല്‍ 5,84,373 ​കേ​സു​ക​ളും 2022 ല്‍ 4,54,836 ​കേ​സു​ക​ളു​മാ​ണു റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്ന​ത്.

ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ത്തി​നി​ട​യി​ല്‍ 18 വ​യ​സി​നു മു​ക​ളി​ലു​ള്ള സ്ത്രീ​ക​ള്‍​ക്കെ​തി​രേ​യു​ള​ള അ​തി​ക്ര​മ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് 2,478 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള​ള​ത്. 2024 ല്‍ 14,356, 2023 ​ല്‍ 15,502, 2022 ല്‍ 14,891, 2021 ​ല്‍ 13,689 എ​ന്നി​ങ്ങ​നെ​യാ​ണ് മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ള്‍.
പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് നേ​രേ മൂ​ന്നു മാ​സ​ത്തി​നി​ട​യി​ല്‍ 894 അ​തി​ക്ര​മ​ങ്ങ​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

2024 ല്‍ 4,562, 2023​ല്‍ 4,525, 2022 ല്‍ 4,507, 2021 ​ല്‍ 3,459 എ​ന്നി​ങ്ങ​നെ പോ​കു​ന്നു കേ​സു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍. മൂ​ന്നു മാ​സ​ത്തി​നി​ട​യി​ല്‍ 18 വ​യ​സി​നു താ​ഴെ​യു​ള്ള ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കു നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് 163 കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. 2024 ല്‍ ​ഇ​ത് 868 ആ​യി​രു​ന്നു. 2023 ല്‍ 948, 2022 ​ല്‍ 796, 2021 ല്‍ 699 ​എ​ന്നി​ങ്ങ​നെ​യാ​ണ് മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത കേ​സു​ക​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍.

സെ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ൽ വ​ര്‍​ധ​ന​യു​ണ്ടാ​യി. മൂ​ന്നു മാ​സ​ത്തി​നി​ടെ 421 സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. 2024 ല്‍ 3,581 ​ഉം, 2023 ല്‍ 3,177 ​ഉം, 2022 ല്‍ 906 ​ഉം, 2021 ല്‍ 860 ​ഉം സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.
മൂ​ന്നു മാ​സ​ത്തി​നി​ട​യി​ല്‍ 734 ല​ഹ​രി​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. 2024 ല്‍ 2,068, 2023 ​ല്‍ 2,387, 2022 ല്‍ 1,998, 2021 ​ല്‍ 617 എ​ന്നി​ങ്ങ​നെ ല​ഹ​രി​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​പ്പോ​ര്‍​ട്ട് ചെ​യ്ത കേ​സു​ക​ളു​ടെ എ​ണ്ണം.

സീ​മ മോ​ഹ​ന്‍​ലാ​ല്‍

Related posts

Leave a Comment