സു​നി​ത ഭാ​സ്ക​ര്‍ അ​ഡീഷണൽ ഡ​യ​റ​ക്‌​ട​ര്‍ ജ​ന​റ​ലാ​യിചു​മ​ത​ല​യേ​റ്റു

കോ​ട്ട​യം: സ്റ്റാ​റ്റി​സ്റ്റി​ക്സ് ആ​ന്‍​ഡ് പ്രോ​ഗ്രാം ഇം​പ്ലി​മെ​ന്‍റേ​ഷ​ന്‍ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ല്‍ ഫീ​ല്‍​ഡ് ഓ​പ്പ​റേ​ഷ​ന്‍​സ് വി​ഭാ​ഗം അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്‌​ട​ര്‍ ജ​ന​റ​ലാ​യി സു​നി​ത ഭാ​സ്ക​ര്‍ ചു​മ​ത​ല​യേ​റ്റു. ഈ ​പ​ദ​വി​യി​ലെ​ത്തു​ന്ന പ്ര​ഥ​മ മ​ല​യാ​ളി വ​നി​ത​യാ​യ സു​നി​ത പാ​ലാ സ്വ​ദേ​ശി​നി​യാ​ണ്.

ദേ​ശീ​യ​ത​ല​ത്തി​ല്‍ ഫീ​ല്‍​ഡ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും വി​വ​ര​ശേ​ഖ​ര​ണ​വു​മാ​ണു ചു​മ​ത​ല. 1996ല്‍ ​ഇ​ന്ത്യ​ന്‍ സ്റ്റാ​റ്റി​സ്റ്റി​ക്സ് സ​ര്‍​വീ​സി​ൽ പ്ര​വേ​ശി​ച്ച സു​നി​ത, നാ​ഷ​ണ​ല്‍ സാ​മ്പി​ൾ സ​ര്‍​വേ ഓ​ഫീ​സി​ല്‍ ഫീ​ല്‍​ഡ് ഓ​പ്പ​റേ​ഷ​ന്‍​സ് ഡി​വി​ഷ​ന്‍ ഡെ​പ്യൂ​ട്ടി ജ​ന​റ​ലാ​യി കേ​ര​ള​ത്തി​ന്‍റെ​യും ല​ക്ഷ​ദ്വീ​പി​ന്‍റെ​യും ചു​മ​ത​ല വ​ഹി​ക്കു​മ്പോ​ഴാ​ണു പു​തി​യ നി​യ​മ​നം. 

പാ​ലാ മു​ത്തോ​ലി നെ​ടും​മ്പു​റ​ത്ത് കെ.​പി. ചാ​ക്കോ​ച്ച​ന്‍റെ​യും അ​ല്‍​ഫോ​ന്‍​സാ കോ​ള​ജ് റി​ട്ട. പ്ര​ഫ​സ​ര്‍ പി.​സി. മേ​രി​യു​ടെ​യും മ​ക​ളാ​ണ്. ബി​ഹാ​ര്‍ സ്വ​ദേ​ശി​യാ​യ ഐ​എ​സ്എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഭാ​സ്ക​ര്‍ മി​ശ്ര​യാ​ണ് ഭ​ര്‍​ത്താ​വ്. മ​ക്ക​ള്‍: അ​ഡ്വ. അ​ഞ്ജ​ലി ഭാ​സ്ക​ര്‍ (ബം​ഗ​ളൂ​രു), അ​ന​ന്യ ഭാ​സ്ക​ര്‍ (പി​ജി സോ​ഷ്യ​ല്‍ വ​ര്‍​ക്ക് ലി​വ​ര്‍ പൂ​ള്‍ ഹോ​പ്പ് യൂ​ണി​വേ​ഴ്സി​റ്റി).

Related posts

Leave a Comment