പത്തനംതിട്ട ചിറ്റാറില്‍ ഏഴാംക്ലാസുകാരിയെ ലൈംഗികചൂഷണത്തിനിരയാക്കിയ രണ്ടാനച്ഛനെതിരെ പോക്സോ കേസ്.
പെണ്‍കുട്ടിയെ ഇയാള്‍ രണ്ട് തവണ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കേസ്. പ്രതി നിലവില്‍ വിദേശത്താണ്.
വിദേശത്തുനിന്ന് രണ്ടാനച്ഛന് നാട്ടിലെത്തിയപ്പോള്‍ ഉപദ്രവിച്ചുവെന്നാണ് കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. വീടിനുള്ളില്‍ കിടപ്പുമുറിയില്‍ വെച്ച് പ്രതി തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്നും മൊഴിയിലുണ്ട്.
സ്കൂളിലെ അധ്യാപികയോടാണ് കുട്ടി വിവരം പറഞ്ഞത്. തുടര്‍ന്ന് കുട്ടിയുടെ വീട്ടിലെ സാഹചര്യം ചോദിച്ചുമനസ്സിലാക്കിയ അധ്യാപിക വിഷയം ചിറ്റാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.
പിന്നീട് കുട്ടിയുടെ അമ്മയുടെ സാന്നിധ്യത്തില്‍ പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതിയെ വിദേശത്തുനിന്ന് നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്.