ലക്നൗ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത വളർത്തുമകളെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 20 വർഷം കഠിന തടവും 50,000 രൂപ പിഴയും. 2019 സെപ്റ്റംബർ ഒൻപതിനാണു കേസിനാസ്പദമായ സംഭവം.
മദ്യലഹരിയിലായിരുന്ന ഭർത്താവ് രാത്രിയിൽ പത്തുവയസുകാരിയായ തന്റെ മകളെ പീഡിപ്പിച്ചുവെന്നു പരാതിക്കാരി പോലീസിനു മൊഴി നൽകിയിരുന്നു.
മകൾ വേദനകൊണ്ടു നിലവിളിച്ചപ്പോൾ, പരാതിക്കാരി ലൈറ്റ് ഓണാക്കി. ഈ സമയം തന്റെ ഭർത്താവ് മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുന്നതായി കണ്ടെന്നും ഇവർ പോലീസിനോടു പറഞ്ഞു. മൂന്നു വർഷമായി രണ്ടാനച്ഛൻ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്നു പെൺകുട്ടിയും പറഞ്ഞു.