കൊല്ലം :കേരളാ പോലീസ് അസോസിയേഷന്റെ നേതൃത്വത്തിൽ കേരളാ സ്ക്രാപ്പ് മർച്ചന്റസ് അസോസിയേന്റെ സഹകരണത്തോടെ പരിസ്ഥിതി മലിനീകര ണത്തി നെതിരെ സാമൂഹിക അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി പ്ലാസ്റ്റിക്ക് അനുബന്ധഉൽപ്പന്നങ്ങൾ ശേഖരിച്ച് റീ സൈക്കിൾ ചെയ്യുന്ന സ്റ്റെപ്പ് പദ്ധതി കൊല്ലം സിറ്റി പോലീസ് ജില്ലയിൽ നടപ്പിലാക്കികൊണ്ടിരിക്കുകയാണ്.
പദ്ധതി യുടെ മൂന്നാം ഘട്ടമായി കൊല്ലം ജില്ലാ ആശുപത്രിയിലേയും കൊല്ലം ഗവണ്മെന്റ് വിക്ടോറിയ ഹോസ്പിറ്റലിലേയും അജൈവമാലിന്യ ശേഖരണപരിപാടിയുടെ ഉദ്ഘാടനം കൊല്ലം സിറ്റി പോലീസ് മേധാവി പി. കെ. മധു നിർവഹിച്ചു.
കൊല്ലം അസി: കളക്ടർ എസ്. ഇലക്കിയ മുഖ്യപ്രഭാഷ ണവും ജില്ലാ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. വസന്തദാസ് ,വിക്ടോറിയ ഹോസ്പി റ്റൽ സൂപ്രണ്ട് ഡോ. സൈജു ഹമീദ് ,ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അജിത, അസിസ്റ്റന്റ് കമ്മീഷണർ എ. പ്രതീപ്കുമാർ, എസ്.ഷൈജു ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ജി. സുധാകരൻ, അൻഷാദ് മജീദ്, എം. സി. പ്രശാന്തൻ, ബി. എസ്. സനോജ് , ഷിനോദാസ് , എസ്. അജിത്കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് ജില്ലാ സെക്രട്ടറി ജിജു. സി. നായർ , ജി. സിന്ദിർലാൽ എന്നിവർ പ്രസംഗിച്ചു.