ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്ബോൾ ടീം പരിശീലകന് സ്റ്റീഫന്‍ കോണ്സ്റ്റന്റൈനുമായുള്ള കരാര്‍ ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) പുതുക്കി. 2019വരെയാണ് സ്റ്റീഫന്റെ കാലാവധി പുതുക്കിയിരിക്കുന്നത്. ഇതോടെ 2019ലെ ഏഷ്യ കപ്പില്‍ ഇന്ത്യന്‍ പരിശീലന് സ്റ്റീഫനായിരിക്കും. ഇന്നു ചേര്‍ന്ന എഐഎഫ്എഫ് ടെക്നിക്കല്‍ കമ്മിറ്റിയുടെതാണ് തീരുമാനം.
ഇന്ത്യക്ക് ഏഷ്യാ കപ്പ് യോഗ്യത നേടിക്കൊടുക്കുയും ഏഷ്യന്‍ രാജ്യങ്ങളുടെ ഫിഫ റാങ്കിംഗില്‍ ആദ്യ പതിനഞ്ചിനുള്ളില്‍ ഇന്ത്യയെ നിലനിര്‍ത്തുകയും ചെയ്തതാണ് സ്റ്റീഫനെ നിലനിര്‍ത്താന്‍ കാരണം. പ്രതിഫലമുയർത്തിയാൽ താൻ തുടരാമെന്ന് കോൺസ്റ്റന്റൈൻ പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു.