അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ ഭാര്യ കണ്ണു തുറന്നതായി ബാലഭാസ്കറിന്റെ സുഹൃത്തും സംഗീതഞ്ജനുമായ സ്റ്റീഫന്‍ ദേവസി. ലക്ഷ്മി കഴിഞ്ഞ ദിവസം കണ്ണ് തുറന്നിരുന്നുവെന്നും അവര്‍ക്ക് ഇപ്പോള്‍ എല്ലാം തിരിച്ചറിയുന്നുണ്ടെന്നും സ്റ്റീഫന്‍ പറഞ്ഞു. ഫേസ്ബുക്ക് ലൈവില്‍ എത്തിയാണ് തന്റെയും ബാലഭാസ്കറുേെടായും ആരാധകരുടെ അറിവിലേയ്ക്കായി സ്റ്റീഫന്‍ ഏതാനും വിവരങ്ങള്‍ പങ്കുവച്ച്ത.
‘പക്ഷേ അവര്‍ക്ക് സംസാരിക്കാന്‍ പറ്റുന്നില്ല. പതുക്കെ അവര്‍ തിരിച്ചു വരികയാണ്. തിങ്കാളാഴ്ചയാവുമ്പോഴേക്കും അവരെ വെന്റിലേറ്ററില്‍ നിന്നും മാറ്റും. ബാലുവിനും മകള്‍ക്കും സംഭവിച്ചത് ലക്ഷ്മി അറിയുമ്പോള്‍ അത് താങ്ങാന്‍ പറ്റണേയെന്ന് എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും’ സ്റ്റീഫന്‍ പറഞ്ഞു.
കഴിഞ്ഞ മാസം 25ാം തിയ്യതിയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. ബാലഭാസ്കര്‍ മകള്‍ക്കും ഭാര്യക്കുമൊപ്പം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അപകടത്തില്‍ മകള്‍ തേജസ്വിനി ബാല നേരത്തെ മരണപ്പെട്ടിരുന്നു. രണ്ടാംതിയ്യതി പുലര്‍ച്ചെ ഒരു മണിയോടെ ബാലഭാസ്ക്കറും മരണപ്പെട്ടു. ഹൃദയാഘാതമാണ് മരണകാരണം. വാഹനം ഓടിച്ച സുഹൃത്ത് അര്‍ജുനും ചികിത്സയിലാണ്. തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രദര്‍ശനത്തിന് ശേഷം മടങ്ങുകയായിരുന്നു ബാലഭാസ്കറും കുടുംബവും.