തിരുവനന്തപുരം: രാജ്യസഭ സീറ്റ് ആര്‍ക്കെന്ന് അര്‍ഹത നോക്കി എല്‍ഡിഎഫ് തീരുമാനിക്കുമെന്ന് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്.
കഴിഞ്ഞ തവണ രാജ്യസഭ സീറ്റുകളില്‍ ഒഴിവുവന്നപ്പോള്‍ ഒരു സീറ്റ് സിപിഐയ്ക്ക് നല്‍കിയിരുന്നെന്നും അന്ന് മാണി ഗ്രൂപ്പ് ക്ലയിം ഉന്നയിച്ചിരുന്നില്ലെന്നും ജോസ് കെ മാണിക്ക് മറ്റ് പദവികള്‍ നല്കി സീറ്റ് വിട്ടുകൊടുക്കുന്ന കാര്യം ചര്‍ച്ചയിലില്ലെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.
ജൂലൈയില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച വേണ്ടന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ജോസ് കെ.മാണി വിഭാഗം. അതേസമയം രാജ്യസഭാ സീറ്റിനെച്ചല്ലിയുള്ള തര്‍ക്കം ഇതുവരേയും ഇടതുമുന്നണി നേതൃത്വത്തിനു അവതരിപ്പിക്കപ്പെട്ടില്ല. പ്രശ്നപരിഹാരത്തിന് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണി നേതൃത്വം പരിഗണിച്ചേക്കുമെന്നുമറിയുന്നു.