ഹോളിവുഡ് അഭിനേതാക്കളും ബോഡിബില്‍ഡര്‍മാരുമൊക്കെ അമിതമായി സ്റ്റീറോയ്ഡുകള്‍ ഉപയോഗിക്കുന്നവരാണ്. എന്നാല്‍ ഇത് മൂലമുണ്ടാവുന്ന ഗുരുതര ശാരീരിക പ്രശ്‌നങ്ങള്‍ അവഗണിക്കാനാവാത്തതാണ്. അമിത രോമവളര്‍ച്ച, കരള്‍ രോഗങ്ങള്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഇതുപയോഗിക്കുന്നവര്‍ക്ക് ഉണ്ടാവാം. ഇത്തരത്തില്‍ അമിതമായി സ്റ്റീറോയ്ഡ് ഉപയോഗിച്ച ആസ്‌ട്രേലിയക്കാരിയായ കാന്‍ഡിസ് ആംസ്‌ട്രോങ് എന്ന സ്ത്രീയാണ് പുലിവാല് പിടിച്ച അവസ്ഥയിലായത്. മുഖത്ത് രോമം വളരാന്‍ തുടങ്ങി, കൂടാതെ ഏറ്റവും അതിശയകരമായി ജനനേന്ദ്രിയത്തിന് പോലും മാറ്റം സംഭവിച്ചു. ഒരു ഡോക്യുമെന്ററിയിലാണ് തന്റെ അനുഭവത്തെ കുറിച്ച് കാന്‍ഡിസ് വിശദമാക്കുന്നത്. ആദ്യമെല്ലാം ജിമ്മില്‍ പോയി വര്‍ക്ക് ഔട്ടുകള്‍ ചെയ്യാറുണ്ടായിരുന്ന കാന്‍ഡിസ് പിന്നീട് ബോഡി ബില്‍ഡിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
മാസങ്ങളോളം ട്രെന്‍ബോലെന്‍ എന്ന സ്റ്റീറോയ്ഡാണ് കാന്‍ഡിസ് കുത്തിവച്ചത്. സ്റ്റീറോയ്ഡ് ഉപയോഗം അമിതമായപ്പോഴാണ് കാന്‍ഡിസിന് തന്റെ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ബോധവതിയാവുന്നത്. ആദ്യം ശബ്ദം മാറുകയായിരുന്നു. പിന്നീട് ശരീരത്തില്‍ അമിതമായി രോമവളര്‍ച്ചയുണ്ടാവാന്‍ തുടങ്ങി. ആര്‍ത്തവം നിലച്ചു. പേശികള്‍ ദൃഢമായി തുടങ്ങിയതോടെയാണ് കാന്‍ഡിസിന്റെ ശരീരം പുരുഷ ശരീരത്തിനു സമാനമായി മാറാന്‍ തുടങ്ങിയത്. എങ്കില്‍പ്പോലും സ്റ്റിറോയ്ഡ് ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ കാന്‍ഡിസ് തയാറായില്ല. കാരണം സ്റ്റിറോയ്ഡ് ഉപയോഗം നിര്‍ത്തിയാലും മസിലുകള്‍ മാത്രമേ പഴയ രീതിയിലാവുകയുള്ളു എന്നും ബാക്കി മുഖത്തെ രോമങ്ങളും പുരുഷ രീതികളും മാറുകയില്ലെന്നും കാന്‍ഡിസിന് തീര്‍ച്ചയായിരുന്നു. ഇനി തിരിച്ച് സ്ത്രീയാകണമെന്ന് തോന്നിയാല്‍ തന്നെ ഒരു പുരുഷന്‍ സ്ത്രീയായി മാറാന്‍ എടുക്കുന്ന എല്ലാ പ്രയത്‌നവും ത്യാഗവും ഞാനുമെടുക്കേണ്ടി വരും. കാന്‍ഡിസ് പറയുന്നു. എന്നാല്‍ പുറത്തിറങ്ങുമ്പോള്‍ ആളുകള്‍ തന്നെ കളിയാക്കുന്നത് കാണുമ്പോള്‍ വീണ്ടും പെണ്ണായി മാറാന്‍ തോന്നും. എന്നാല്‍ സ്റ്റിറോയ്ഡ് ഉപയോഗിക്കുന്നവരുടെ ലിസ്റ്റില്‍ കാന്‍ഡിസ് മാത്രമല്ല, ഉള്ളത്. ഒരു പഠന റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്ത് ഇരിപതുശതമാനം ആളുകളും വിവിധ ആവശ്യങ്ങള്‍ക്കായി സ്റ്റിറോയ്ഡ് ഉപയോഗിക്കുന്നവരാണ്. എന്നാല്‍ ഇത് ഒരു ജീവന്മരണ പോരാട്ടം തന്നെയാണെന്നാണ് കാന്‍ഡിസ് പറയുന്നത്.