സിഡ്നി: ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം നായകൻ സ്റ്റീവ് സ്മിത്തിന് അലൻ ബോർഡർ മെഡൽ. കഴിഞ്ഞ 12 മാസം ബാറ്റിംഗിൽ സ്മിത്ത് പുലർത്തിയ മികവാണ് ബോർഡർ മെഡലിലെത്തിച്ചത്. രണ്ടാം തവണയാണ് സ്മിത്ത് ഈ നേട്ടം കൈവരിക്കുന്നത്.
ക്രിക്കറ്റ് ഇതിഹാസം ഡൊണാൾഡ് ബ്രാഡ്മാനുശേഷം ഓസ്ട്രേലിയയുടെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്നാണ് സ്മിത്തിനെ വിശേഷിപ്പിക്കുന്നത്. മെഡലിനുള്ള താരങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പിൽ ഓസീസ് നായകൻ 246 വോട്ട് നേടി. രണ്ടു തവണ ബോർഡർ മെഡൽ നേടിയ ഡേവിഡ് വാർണർ (162 വോട്ട്) രണ്ടാം സ്ഥാനത്തെത്തിയപ്പോൾ നഥാൻ ലിയോണ്‍ (156 വോട്ട്) മൂന്നാംസ്ഥാനം നേടി.
2015ലാണ് സ്മിത്ത് ആദ്യമായി ബോർഡർ മെഡൽ നേടുന്നത്. കഴിഞ്ഞ വർഷത്തെ ഓസ്ട്രേലിയയുടെ ടെസ്റ്റ് പ്ലെയർ ഓഫ് ദ ഇയർ ആയി സ്മിത്തിനെ തെരഞ്ഞെടുത്തിരുന്നു.