ഒരു ജോഡി ചെരുപ്പിന് ഒരു കോടി 77 ലക്ഷം രൂപ; ഒരു ജോഡി ചെരുപ്പിന് ലഭിക്കുന്ന ഏറ്റവും വലിയ വില; സ്റ്റീവ് ജോബ്സിൻ‌രെ ചെരുപ്പിന്‍റെ പ്രത്യേകത ‌ഇങ്ങനെ…


സാൻ ഫ്രാൻസിസ്കോ: ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സ് ഉപയോഗിച്ചിരുന്ന ചെരുപ്പുകൾ ലേലത്തിൽ വിറ്റുപോയത് 218,750 ഡോളറിന് (1.77 കോടി രൂപ).

ഏഴുപതുകളുടെ മധ്യത്തിൽ സ്റ്റീവ് ജോബ്സ് ധരിച്ചിരുന്ന ഒരു ജോഡി ബ്രൗൺ സ്വീഡ് ലെതർ ബിർക്കൻസ്റ്റോക്ക് അരിസോണ ചെരുപ്പുകളാണ് ലേലത്തിലൂടെ വിറ്റുപോയതെന്ന് ലേല കമ്പനിയായ ജൂലിയൻസ് അറിയിച്ചു.

ഈ മാസം 11 തുടങ്ങിയ ലേല നടപടികൾ 13ന് അവസാനിച്ചു. ഒരു ജോഡി ചെരുപ്പിന് ലഭിക്കുന്ന എക്കാലത്തെയും ഉയർന്ന വിലയാണ് ഇതെന്നും ലേല കമ്പനി അറിയിച്ചു.

കോർക്കും ചണവും ചേർന്ന് നി‍ർമിച്ച ചെരുപ്പ് വർഷങ്ങളോളം ഉപയോഗിച്ചിരുന്നതിനാൽ സ്റ്റീവ് ജോബ്സിന്‍റെ പാദമുദ്ര പ്രകടമായിരുന്നു. അതേസമയം, ചെരുപ്പ് സ്വന്തമാക്കിയയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Related posts

Leave a Comment