തിരുവനന്തപുരം: ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഓപ്പറേഷൻ സ്ക്രീൻ എന്ന പേരിൽ നടത്തിവന്ന വാഹനപരിശോധന പോലീസ് നിർത്തി. വാഹനങ്ങളിലെ കൂളിംഗ് ഫിലിം, കർട്ടൻ പരിശോധനയാണ് പോലീസ് നിർത്തിവച്ചത്.
വാഹന ഉടമകൾ നിയമം പാലിക്കണമെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു. രണ്ട് ദിവസത്തക്കാണ് പരിശോധന നിശ്ചയിച്ചിരുന്നത്. എന്നാൽ അഞ്ച് ദിവസം വരെ പരിശോധന നീണ്ടു. അതിന്റെ അടിസ്ഥാനത്തിൽ പരിശോധന പിൻവലിക്കുകയാണ്. നിയമം പിൻവലിച്ചെന്ന് ഇതിന് അർഥമില്ലെന്നും ഗതാഗത നിയമങ്ങൾ വാഹന ഉടമകൾ പാലിക്കണമെന്നും ഗതാഗത കമ്മീഷണർ അറിയിച്ചു.
വിവിധ ഇടങ്ങളിൽനിന്ന് ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ് പോലീസ് വാഹനപരിശോധന അവസാനിപ്പിച്ചതെന്നാണ് വിവരം. അഞ്ച് ദിവസത്തിനിടെ അയ്യായിരത്തോളം വാഹനങ്ങൾക്കാണ് പോലീസ് പിഴയിട്ടത്.