കരുനാഗപ്പള്ളി : വീടുകളിൽ ജനൽ ഗ്ലാസുകളിൽ സ്റ്റിക്കർ പതിക്കുന്നെന്ന വാർത്തയുടെ ഉറവിടം കണ്ടെത്തിയെന്ന് കരുനാഗപ്പള്ളി പോലീസ്. ജില്ലയുടെ വിവിധ പ്രദേശങ്ങളിലും, മറ്റ് ജില്ലകളിൽ നിന്നും ഇത്തരത്തിലുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിനെ തുടർന്ന് കരുനാഗപ്പള്ളി സിഐ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ ശിവകുമാറും സംഘവും നടത്തിയ അന്വേക്ഷണത്തിലാണ് ഗ്ലാസ് കടകളിൽ നടത്തിയ പരിശോധനയിൽ ഇത്തരത്തിലുള്ള സ്റ്റിക്കറുകൾ കണ്ടെത്തിയത്. സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന ഇത്തരം വാർത്തകൾ ജനങ്ങൾ വിശ്വസിക്കരുതെന്നും സിഐ പറഞ്ഞു.
നിർമാണ വേളയിൽ തന്നെ കമ്പനിയിൽ നിന്നും ഗ്ലാസുകൾ ഉരഞ്ഞ് പൊട്ടാതിരിക്കാൻ കമ്പനി തന്നെ പതിച്ച് വിടുന്ന സ്റ്റിക്കറാണിതെന്ന് കരുനാഗപ്പള്ളിയിലെ ഗ്ലാസ് വ്യാപാരികൾ പറഞ്ഞു. പല വീട്ടുക്കാരും നവ മാധ്യമങ്ങൾ വഴി വന്ന വാർത്തകളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്റ്റിക്കറുകൾ കണ്ടെത്തിയത്. എന്നാൽ അന്വേഷണം തുടരുമെന്ന് പോലീസ് പറഞ്ഞു.