കഴിക്കൂ, ഇത് പല്ലിയല്ല, വഴുതനയാണ്..! സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 200 വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കഴിക്കൂ, ഇത് പല്ലിയല്ല, വഴുതനയാണ്..! സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 200 വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ഭഗല്‍പൂര്‍: സ്‌കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച 200 ഓളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍.

ബീഹാറിലെ ഭഗല്‍പൂറിലെ സ്‌കൂളില്‍ നിന്ന് ഇന്നലെ ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ഥികളാണ് അസുഖബാധിതരായി ചികിത്സയില്‍ കഴിയുന്നത്.

ട്യൂഷന്‍ ക്ലാസിലെത്തിയ ഒരു വിദ്യാര്‍ഥിക്ക് ഛര്‍ദ്ദി ഉണ്ടായതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. തൊട്ടുപിന്നാലെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായി.

ഇവരെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റ് രോഗബാധിതരായ വിദ്യാര്‍ത്ഥികളെ അടുത്തുള്ള മെഡിക്കല്‍ സെന്ററിലേക്ക് മാറ്റുകയും സംഭവത്തെക്കുറിച്ച് പോലീസില്‍ അറിയിക്കുകയും ചെയ്തു.

നൗഗച്ചിയ സബ് ഡിവിഷണല്‍ പോലീസ് ഓഫീസറും ആശുപത്രിയിലെത്തിയിട്ടുണ്ട്.

അതേസമയം, സ്‌കൂള്‍ അധികൃതര്‍ തങ്ങളെ നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിച്ചതായി വിദ്യാര്‍ഥികള്‍ ആരോപിച്ചു.

എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ പ്ലേറ്റില്‍ ചത്ത പല്ലിയെ കണ്ടെത്തിയതായും ഇവര്‍ ആരോപിച്ചു.

ഇത് സംബന്ധിച്ച് പ്രിന്‍സിപ്പല്‍ ചിത്തരഞ്ജന്‍ പ്രസാദ് സിങ്ങിനോട് പരാതിപ്പെട്ടപ്പോള്‍ ഇത് വഴുതനാണെന്നും പല്ലിയല്ലെന്നുമാണ് പറഞ്ഞത്.

‘ഇത് കഴിക്കൂ, ഇത് പല്ലിയല്ല, വഴുതനയാണ്,’ സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികളോട് പറഞ്ഞു.

സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു.

Related posts

Leave a Comment