വടകര: കടമേരി ആര്‍എസി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പത്താം തരം വിദ്യാര്‍ഥിയുടെ മുടി അധ്യാപകന് നിര്‍ബന്ധിച്ച് വെട്ടിച്ചതായി പരാതി. ഇന്നലെ ഉച്ചക്ക് ശേഷമാണ് സംഭവം. വിദ്യാര്‍ഥിയെ ഷംസുദീന്‍ എന്ന അധ്യാപകന് സമീപത്തെ ബാര്‍ബര്‍ഷോപ്പില്‍ കൊണ്ടുപോയി വെട്ടിച്ചെന്നാണ് ബന്ധുക്കള്‍ വടകര പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
ഇന്നലെ വൈകീട്ട് കുട്ടി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് അമ്മാവന് അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. നൃത്തം പോലെയുള്ള കലാപരിപാടികളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥിയാണ്. വീട്ടുകാരെ അറിയിക്കുക പോലും ചെയ്യാതെ അധ്യാപകന് ഇങ്ങനെയൊരു കൃത്യം ചെയ്തത് എന്തുകൊണ്ടാണെന്നാണ് വീട്ടുകാര്‍ ചോദിക്കുന്നത്.
അത്രമാത്രം മുടി നീട്ടിയിട്ടില്ലെന്നും പറയുന്നു. സംഭവം വിദ്യാര്‍ഥിയെ മാനസികമായി തളര്‍ത്തിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ അധ്യാപകനെ വിളിച്ചുവരുത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.