തിരുവനന്തപുരം: സാലറി ചലഞ്ചിൽ നിർബന്ധമായും പങ്കെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്ടിഎ ഭാരവാഹി അധ്യാപകരെ ഭീഷണിപ്പെടുത്തിയതായി പരാതി. പട്ടം സെന്‍റ് മേരീസ് സ്കൂളിലെ അധ്യാപകരാണ് പരാതി നൽകിയത്.
കെഎസ്ടിഎ ഭാരവാഹി എഇഒയുടെ ഒപ്പം എത്തിയായിരുന്നു ഭീഷണിപ്പെടുത്തിയതെന്നും അധ്യാപകർ പറഞ്ഞു. സാലറി ചലഞ്ചിൽ ഈ സ്കൂളിലെ ബഹുഭൂരിപക്ഷം അധ്യാപകരും വിസമ്മതപത്രം നൽകിയിരുന്നു.