രാജ്യത്തെ പ്രതിനിധീകരിക്കുകയും ജയത്തിലേക്കു നയിക്കുകയും ചെയ്യുക എന്നത് വർണിക്കാനാവാത്തതാണെന്ന് ബെൻ സ്റ്റോക്സ്. മൈതാനത്തേക്കു നടന്നുവരുന്നതുപോലും എത്രമാത്രം വികാരവായ്്പാണുളവാക്കുന്നതെന്ന് പറഞ്ഞറിയിക്കാനാവില്ല- മാൻ ഓഫ് ദ മാച്ച് പുരസ്കാരം സ്വീകരിച്ച് സ്റ്റോക്സ് പറഞ്ഞു.
അഞ്ചു മാസത്തിനു ശേഷമാണ് സ്റ്റോക്സ് ടീമിൽ തിരിച്ചെത്തുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ബ്രിസ്റ്റളിലെ നിശാ ക്ലബ്ബിനു പുറത്ത് യുവാവിനെ കൈയേറ്റം ചെയ്തതിനെത്തുടർന്നുണ്ടായ പോലീസ് നടപടികൾ കാരണം ഓസ്ട്രേലിയയ്ക്കെതിരേയുള്ള ആഷസ് പരന്പരയിലും ഏകദിന പരന്പരയിലും അതിനുശേഷം നടന്ന ത്രിരാഷ്ട്ര ട്വന്റി-20 പരന്പരയിലും സ്റ്റോക്സിനെ സെലക്ടർമാർ പരിഗണിച്ചിരുന്നില്ല. എന്നാൽ, കുറ്റം ചെയ്തിട്ടില്ലെന്നുള്ള സ്റ്റോക്സിന്റെ വാദത്തിനു പിന്നാലെയാണ് താരത്തെ ന്യൂസിലൻഡിനെതിരേയുള്ള പരന്പരയിൽ തിരിച്ചുവിളിച്ചത്.