അജ്ഞാത സ്ത്രീയുടെ കൈയ്യില്‍ നിന്നും ഒരു കുഞ്ഞിനെ രക്ഷിച്ചത് മോണിക്കാനാഥ് എന്ന 25കാരിയുടെ സമയോചിതമായ ഇടപെടല്‍. കഴിഞ്ഞ ബുധനാഴ്ച മുംബൈയിലെ സിഎസ്ടി ബൗണ്ട് ട്രെയിനില്‍ രാത്രി ഒമ്പതേകാലോടെയായിരുന്നു സംഭവം. മുംബൈയിലെ സിയോണില്‍ കോഗ്നസന്റ് ടെക്‌നോളജി സൊലൂഷന്‍ എന്ന കമ്പനിയിലെ ഡേറ്റാ അനലിസ്റ്റാണ് മോണിക്ക.
മുംബൈയിലെ വാഷിയില്‍ നി്ന്നുമായിരുന്നു മോണിക്ക ട്രെയിനില്‍ കയറിയത്. അവിടെകണ്ട സ്ത്രീയും അവരുടെ കൈയ്യിലിരുന്ന കുട്ടിയെയും യാദൃശ്ചികമായാണ് മോണിക്ക ശ്രദ്ധിച്ചത്. ആദ്യനോട്ടത്തില്‍ തന്നെ മോണിക്കയ്ക്ക ഒരു പന്തികേട് മണത്തിരുന്നു. മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച സ്ത്രീയുമായി കുട്ടിയ്ക്ക് ഒരു ബന്ധവുമില്ലെന്ന് വ്യക്തമായിരുന്നു.കാരണം കുട്ടിയെ ശരിയായ രീതിയിലല്ല അവര്‍ പിടിച്ചിരുന്നത്. ആളുകള്‍ ശ്രദ്ധിക്കുന്നുവെന്നറിഞ്ഞ അവര്‍ വാതിലിനടുത്തേക്ക് മാറി. സംശയം തോന്നിയ മോണിക്ക അവരുടെ സമീപത്തെത്തി. കുട്ടിയേക്കുറിച്ചു തിരക്കിയപ്പോള്‍ അവര്‍ ഒഴിഞ്ഞുമാറി. എവ
ആളുകളെല്ലാം ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ അവര്‍ വാതിലിനടുത്തേയ്ക്ക് മാറി പോയി. അതില്‍ സംശയം തോന്നിയ മോണിക്ക ആ സ്ത്രീയുടെ അടുത്തേയ്ക്ക് പോകുകയും കുട്ടിയെക്കുറിച്ച് തിരക്കുകയും ചെയ്തു. എന്നാല്‍ ആ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാനായിരുന്നു ആ സ്ത്രീയുടെ ശ്രമം. അവര്‍ കുര്‍ലയില്‍ ഇറങ്ങാന്‍ ശ്രമിച്ചപ്പോള്‍ മോണിക്ക തടയുകയും റെയില്‍വേ പോലീസിനെ വിളിക്കുകയും ചെയ്തു. ഒടുവില്‍ പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ കുഞ്ഞ് തന്റേതല്ലെന്ന് ഇവര്‍ വ്യക്തമാക്കുകയും ചെയ്തു. പോലീസും യാത്രക്കാരും മോണിക്കയെ അഭിനന്ദിക്കുകയും ചെയ്തു.