വര്‍ഷങ്ങള്‍ക്കു ശേഷം മോഷണമുതല്‍ തിരികെ നല്കി ചില കള്ളന്മാര് സമൂഹത്തെ അമ്പരപ്പിക്കാറുണ്ട്. ഇത്തരത്തില്‍ മോഷ്ടിച്ച സ്വര്‍ണാഭരണത്തിനു പകരം ഒമ്പതു വര്‍ഷത്തിനു ശേഷം അതേ അളവിലുള്ള സ്വര്‍ണം തിരികെ നല്കിയ മോഷ്ടാവാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.
അന്നത്തെ സ്വര്‍ണ വിലയും ഇന്നത്തെ വിലയും താരതമ്യം ചെയ്താല്‍ ഒരു ലക്ഷം രൂപയോളം അധികമാണ് ഇപ്പോള്‍. ഒമ്പതു വര്‍ഷം മുന്‍പ് വീട്ടില്‍ നിന്നു കവര്‍ന്ന ഏഴേകാല്‍ പവന് തിരികെ നല്‍കിയാണ് മോഷ്ടാവിന്റെ പശ്ചാത്താപം.
ആഭരണത്തോടൊപ്പം മാപ്പപേക്ഷയും വെച്ചിട്ടുണ്ട്. തുറയൂര്‍ പഞ്ചായത്തിലെ ഇരിങ്ങത്താണ് സംഭവം. ടൗണിനു സമീപമുള്ള വീട്ടില്‍ നിന്ന് ഒമ്പതു വര്‍ഷം മുന്‍പാണ് അലമാരയിലിരുന്ന ഏഴേകാല്‍ പവന് മാല നഷ്ടപ്പെട്ടത്.
ഏറെ വൈകിയാണ് സംഭവം ശ്രദ്ധയില്‍ പെട്ടത്. അതു കൊണ്ടു തന്നെ പൊലീസില്‍ പരാതിയും നല്‍കിയിരുന്നില്ല. കാലം ഏറെ കഴിഞ്ഞതിനാല്‍ വീട്ടുകാരും സംഭവം മറന്നു തുടങ്ങി.
ഇതിനിടെ, കഴിഞ്ഞ ദിവസം രാവിലെയാണ് കിടപ്പു മുറിയുടെ ജനലില്‍ ഒരു കടലാസ് പൊതി കണ്ടത്. തുറന്നു നോക്കിയപ്പോഴാണ് സ്വര്‍ണ മാല കണ്ടത്.
ഒപ്പം ഒരു കുറിപ്പും. ‘കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് നിങ്ങളുടെ വീട്ടില്‍ നിന്നു ഇങ്ങനെ ഒരു സ്വര്‍ണാഭരണം അറിയാതെ ഞാന്‍ എടുത്തു പോയി അതിനു പകരമായി ഇത് നിങ്ങള്‍ സ്വീകരിച്ചു പൊരുത്തപ്പെടണം’.
നഷ്ടപ്പെട്ട സ്വര്‍ണം തിരിച്ചു കിട്ടില്ലെന്നാണ് കരുതിയതെങ്കിലും ആഭരണം പുതിയ രൂപത്തില്‍ അതേ അളവില്‍ കോവിഡ് കാലത്ത് തിരികെ കിട്ടിയതിന്റെ ആഹ്ളാദത്തിലാണ് വീട്ടുകാര്‍.