ഉദരരോഗങ്ങൾക്കു കാരണമാകുന്ന നോറോ വൈറസുകൾ


വ​യ​നാ​ട് ജി​ല്ല​യി​ല്‍ നോ​റോ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. നി​ല​വി​ല്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ങ്കി​ലും എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണം. സൂ​പ്പ​ര്‍ ക്ലോ​റി​നേ​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ന്നു വ​രു​ന്നു.

കു​ടി​വെ​ള്ള സ്രോ​ത​സു​ക​ള്‍ ശു​ചി​യാ​ണെ​ന്ന് ഉ​റ​പ്പ് വ​രു​ത്തേ​ണ്ട​താ​ണ്. കൃ​ത്യ​മാ​യ പ്ര​തി​രോ​ധ​ത്തി​ലൂ​ടെ​യും ചി​കി​ത്സ​യി​ലൂ​ടെ​യും രോ​ഗം വേ​ഗ​ത്തി​ല്‍ ഭേ​ദ​മാ​കു​ന്ന​താ​ണ്. രോ​ഗ​ത്തെ​പ്പ​റ്റി​യും അ​തി​ന്‍റെ പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ളെ​പ്പ​റ്റി​യും ചില വിവരങ്ങൾ..

നോ​റോ വൈ​റ​സ്
ഉ​ദ​ര​സം​ബ​ന്ധ​മാ​യ അ​സു​ഖം ഉ​ണ്ടാ​ക്കു​ന്ന ഒ​രു കൂ​ട്ടം വൈ​റ​സു​ക​ളാ​ണ് നോ​റോ വൈ​റ​സു​ക​ള്‍. ആ​മാ​ശ​യ​ത്തി​ന്‍റെ​യും കു​ട​ലി​ന്‍റെ​യും ആ​വ​ര​ണ​ത്തി​ന്‍റെ വീ​ക്ക​ത്തി​നും ക​ടു​ത്ത ഛര്‍​ദ്ദി, വ​യ​റി​ള​ക്കം എ​ന്നി​വ​യ്ക്കും ഈ ​വൈ​റ​സ് കാ​ര​ണ​മാ​കു​ന്നു.

ആ​രോ​ഗ്യ​മു​ള്ള​വ​രി​ല്‍ നോ​റോ വൈ​റ​സ് കാ​ര്യ​മാ​യി ബാ​ധി​ക്കി​ല്ലെ​ങ്കി​ലും ചെ​റി​യ കു​ട്ടി​ക​ള്‍, പ്രാ​യ​മാ​യ​വ​ര്‍, മ​റ്റ് അ​നു​ബ​ന്ധ രോ​ഗ​ങ്ങ​ളു​ള്ള​വ​ര്‍ എ​ന്നി​വ​രെ ബാ​ധി​ച്ചാ​ല്‍ ഗു​രു​ത​ര​മാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

രോ​ഗം പ​ക​രു​ന്ന​തെ​ങ്ങ​നെ?
നോ​റോ വൈ​റ​സ് ഒ​രു ജ​ന്തു​ജ​ന്യ രോ​ഗ​മാ​ണ്. മ​ലി​ന​മാ​യ ജ​ല​ത്തി​ലൂ​ടെ​യും, ഭ​ക്ഷ​ണ​ത്തി​ലൂ​ടെ​യു​മാ​ണ് രോ​ഗം പ​ക​രു​ന്ന​ത്. രോ​ഗ​ബാ​ധ​യു​ള്ള വ്യ​ക്തി​ക​ളു​മാ​യി നേ​രി​ട്ടു​ള്ള സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യും രോ​ഗം പ​ട​രും.

രോ​ഗ ബാ​ധി​ത​നാ​യ ആ​ളി​ന്‍റെ വി​സ​ര്‍​ജ്യം വ​ഴി​യും ഛര്‍​ദ്ദി​ല്‍ വ​ഴി​യും വൈ​റ​സ് പ​ട​രും. വ​ള​രെ​പ്പെ​ട്ട​ന്ന് രോ​ഗം പ​ക​രു​ന്ന​തി​നാ​ല്‍ വ​ള​രെ​യേ​റെ ശ്ര​ദ്ധി​ക്ക​ണം.

രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍
വ​യ​റി​ള​ക്കം, വ​യ​റു​വേ​ദ​ന, ഛര്‍​ദ്ദി, മ​നം​മ​റി​ച്ചി​ല്‍, പ​നി, ത​ല​വേ​ദ​ന, ശ​രീ​ര​വേ​ദ​ന തു​ട​ങ്ങി​യ​വ​യാ​ണ് നോ​റോ വൈ​റ​സ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍. ഛര്‍​ദ്ദി, വ​യ​റി​ള​ക്കം എ​ന്നി​വ മൂ​ര്‍​ച്ഛി​ച്ചാ​ല്‍ നി​ര്‍​ജ​ലീ​ക​ര​ണം സം​ഭ​വി​ക്കു​ക​യും ഗു​രു​ത​രാ​വ​സ്ഥ​യി​ലേ​ക്ക് പോ​കു​ക​യും ചെ​യ്യും. അ​തി​നാ​ലാ​ണ് ഈ ​വൈ​റ​സി​നെ ഭ​യ​ക്കേ​ണ്ട കാ​ര​ണം.

രോ​ഗം ബാ​ധി​ച്ചാ​ല്‍ എ​ന്തു ചെ​യ്യ​ണം
വൈ​റ​സ് ബാ​ധി​ത​ര്‍ ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം വീ​ട്ടി​ലി​രു​ന്ന് വി​ശ്ര​മി​ക്ക​ണം. ഒ​ആ​ര്‍​എ​സ് ലാ​യ​നി, തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം എ​ന്നി​വ ന​ന്നാ​യി കു​ടി​ക്കേ​ണ്ട​തു​മാ​ണ്.

ആ​വ​ശ്യ​മെ​ങ്കി​ല്‍ ചി​കി​ത്സ ല​ഭ്യ​മാ​ക്ക​ണം. രോ​ഗം മാ​റി ര​ണ്ട് ദി​വ​സ​ങ്ങ​ള്‍ വ​രെ വൈ​റ​സ് പ​ട​രാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ര​ണ്ട് ദി​വ​സം ക​ഴി​ഞ്ഞു മാ​ത്ര​മേ പു​റ​ത്തി​റ​ങ്ങാ​ന്‍ പാ​ടു​ള്ളൂ.

ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍
· പ​രി​സ​ര ശു​ചി​ത്വ​വും വ്യ​ക്തി ശു​ചി​ത്വ​വുംഏ​റെ പ്ര​ധാ​ന​മാ​ണ്.
· ആ​ഹാ​ര​ത്തി​നു മു​മ്പും ടോ​യ്‌​ലെ​റ്റി​ല്‍ പോ​യ​തി​ന് ശേ​ഷ​വും കൈ​ക​ള്‍ സോ​പ്പു​പ​യോ​ഗി​ച്ച് ന​ന്നാ​യി ക​ഴു​കു​ക.
· മൃ​ഗ​ങ്ങ​ളു​മാ​യി ഇ​ട​പ​ഴ​കു​ന്ന​വ​ര്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.
· കു​ടി​വെ​ള്ള സ്രോ​ത​സു​ക​ള്‍, കി​ണ​ര്‍, വെ​ള്ളം ശേ​ഖ​രി​ച്ചു വ​ച്ചി​രി​ക്കു​ന്ന ടാ​ങ്കു​ക​ള്‍ തു​ട​ങ്ങി​യ​വ ബ്ലീ​ച്ചി​ങ് പൗ​ഡ​ര്‍ ഉ​പ​യോ​ഗി​ച്ച് ക്ലോ​റി​നേ​റ്റ് ചെ​യ്യു​ക.
· ഗാ​ര്‍​ഹി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ക്ലോ​റി​നേ​റ്റ് ചെ​യ്ത വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ക.
· തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ക.
· പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ന​ന്നാ​യി ക​ഴു​കി​യ​തി​ന് ശേ​ഷം മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക.
· പ​ഴ​കി​യ​തും തു​റ​ന്നു​വ​ച്ച​തു​മാ​യ ഭ​ക്ഷ​ണ പ​ദാ​ര്‍​ഥ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക.
· ക​ട​ല്‍ മ​ത്സ്യ​ങ്ങ​ളും, ഞ​ണ്ട്, ക​ക്ക തു​ട​ങ്ങി​യ ഷെ​ല്‍​ഫി​ഷു​ക​ളും ന​ന്നാ​യി പാ​കം ചെ​യ്ത​തി​നുശേ​ഷം മാ​ത്രം ക​ഴി​ക്കു​ക.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കുടുംബക്ഷേമ വ​കുപ്പ്,

ആ​രോ​ഗ്യ കേ​ര​ളം & കേരള ഹെൽത്ത് സർവീസസ്.

Related posts

Leave a Comment