ആർത്തവം സ്ത്രീകൾക്ക് എല്ലാ മാസവും വരുന്ന പ്രതിഭാസമാണ്. ആർത്തവ സമയത്ത് സ്ത്രീകളിൽ പല തരത്തിലുളള മാനസികാവസ്ഥ വ്യതിയാനം സംഭവിക്കാറുണ്ട്.
ആർത്തവ പ്രശ്നങ്ങൾ പലരും അത്ര ഗൗരവത്തിൽ കണക്കിലെടുക്കാറില്ല. അത്തരത്തിൽ ഓഫീസിലെ ജീവനക്കാരിയെ ആർത്തവത്തിന്റെ പേരിൽ കളിയാക്കിയ കമ്പനി ഉടമയോട് നഷ്ടപരിഹാരം വിധിച്ചിരിക്കുകയാണ് ട്രെെബ്യൂണൽ. 27 ലക്ഷം രൂപയാണ് സ്ത്രീക്ക്നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിട്ടിരിക്കുന്നത്.
49 -കാരിയായ കാരെൻ ഫാർകുഹാർസൺ എന്ന സ്ത്രീയാണ് ബോസിനെതിരെ പരാതി നൽകിയത്. ആർത്തവ വിരാമം എല്ലാത്തിനുമുള്ള ഒഴിവു കഴിവാക്കുകയാണ്’ ഇവർ എന്നാണ് ബോസ് പറയുന്നത്.
മാനസികവും ശാരീരികവും ആയി ചില ബുദ്ധിമുട്ടുകൾ നേരിട്ടതിനെ തുടർന്ന് ബോസിനോട് തനിക്ക് ആർത്തവ സമയം ആവാറായി എന്ന് തോന്നുന്നു, അതിനാൽ തനിക്ക് ചില ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് അറിയിച്ചു. അങ്ങനെ രണ്ട് ദിവസം അവൾ വർക്ക് ഫ്രം ഹോം എടുത്തു.
മൂന്നാമത്തെ ദിവസം അവൾ ജോലിക്കെത്തിയപ്പോൾ ബോസ് അവളോട് ‘ഓ, അങ്ങനെ നിങ്ങൾക്ക് അത് സംഭവിച്ചു അല്ലേ?’ എന്ന് പരിഹസിക്കുകയും ജോലിക്ക് ഇനു വരേണ്ടെന്നും അവളെ ജോലിയിൽ നിന്നു പിരിച്ചു വിട്ടു. ആർത്തവം എല്ലാ സ്ത്രീകൾക്കും ഉണ്ടാകുന്നതാണ്. കാര്യമാക്കേണ്ടതില്ലെന്നും എല്ലാത്തിനുമുള്ള ഒഴിവു കഴിവാക്കുകയാണ്’എന്നും പരിഹസിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ബോസിനെതിരെ കാരെൻ ഫാർകുഹാർസൺ കേസ് കൊടുത്തത്.