കോട്ടയം: പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിനു നേരെ അര്‍ധ രാത്രിയില്‍ കല്ലേറ്. രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിന്റെ വെള്ളിലാപ്പിളളിയിലെ വീടിനു നേരെയാണ് ഇന്നു പുലര്‍ച്ചെ 12.30നു കല്ലേറുണ്ടായത്.
കല്ലേറില്‍ ജനല്‍ ചില്ല് തകര്‍ന്നു. സംഭവ സമയത്ത് ഷൈനിയും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. സ്കൂട്ടറില്‍ മഴക്കോട്ട് ധരിച്ചെത്തിയ രണ്ടു പേരാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.
കഴിഞ്ഞ ദിവസം നടന്ന രാമപുരം പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഷൈനി ഇടതു മുന്നണി യോടൊപ്പം ചേര്‍ന്ന് പ്രസിഡന്റായതിലെ വിരോധം മൂലമാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.
പാലാ ഡിവൈഎസ്പി ഗിരീഷ് പി. സാരഥി, രാമപുരം എസ്എച്ച്ഒ കെ.എന്‍. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.