ക​ഠി​ന​മാ​യ വ​യ​റു​വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി: 27കാ​രി​യു​ടെ വ​യ​റി​ൽ ആ​റ് മാ​സം പ്രാ​യ​മു​ള്ള ‘സ്റ്റോ​ൺ ബേ​ബി’

വ​യ​റു​വേ​ദ​ന​യു​മാ​യി എ​ത്തി​യ 27 വ​യ​സു​കാ​രി​യു​ടെ ശ​രീ​ര​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ ക​ണ്ടെ​ത്തി​യ​ത് അ​പൂ​ർ​വ പ്ര​തി​ഭാ​സം. 24 ആ​ഴ്ച വ​ള​ർ​ച്ച​യെ​ത്തി​യ ‘സ്റ്റോ​ൺ ബേ​ബി​യെ’ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ വി​ജ​യ​ക​ര​മാ​യി നീ​ക്കം ചെ​യ്തു. ലോ​ക​ത്ത് അ​പൂ​ർ​വ​മാ​യി മാ​ത്ര​മാ​ണ് വ​യ​റി​നു​ള്ളി​ൽ സ്റ്റോ​ൺ ബേ​ബി രൂ​പ​പ്പെ​ടു​ന്ന​ത്.

വ​യ​റ്റി​നു​ള്ളി​ൽ വെ​ച്ച് ജീ​വ​ൻ ന​ഷ്ട​മാ​കു​ന്ന ഭ്രൂ​ണം പി​ന്നീ​ട് കാ​ൽ​സ്യം നി​ക്ഷേ​പം സം​ഭ​വി​ച്ച് ക​ല്ലി​ന് സ​മാ​ന​മാ​കു​ന്ന​താ​ണ് സ്റ്റോ​ൺ ബേ​ബി.

ക​ല്ലി​ന് സ​മാ​ന​മാ​കു​ന്ന ഭ്രൂ​ണം ‘ലി​ത്തോ​പീ​ഡി​യ​ൻ’ എ​ന്നും അ​റി​യ​പ്പെ​ടു​ന്നു. ഗ​ർ​ഭ​ത്തി​ന്‍റെ പ​തി​നാ​ലാം ആ​ഴ്ച മു​ത​ൽ ഗ​ർ​ഭ​കാ​ല​ത്തി​ന്‍റെ അ​വ​സാ​നം വ​രെ​യു​ള്ള ഏ​ത് സ​മ​യ​ത്തും ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു പ്ര​തി​ഭാ​സ​ത്തി​ന് സാ​ധ്യ​ത​യു​ണ്ട്.

വി​ശാ​ഖ​പ​ട്ട​ണം കിം​ഗ് ജോ​ർ​ജ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രാ​ണ് 27കാ​രി​യു​ടെ ശ​രീ​ര​ത്തി​ൽ നി​ന്ന് സ്റ്റോ​ൺ ബേ​ബി​യെ നീ​ക്കം ചെ​യ്ത​ത്. ഇ​വ​ർ ക​ടു​ത്ത വ​യ​റു​വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ക​യാ​യി​രു​ന്നു.

ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു. ഗ​ർ​ഭ​സ്ഥ ശി​ശു​വി​ന്‍റെ നെ​ഞ്ചി​ൻ​കൂ​ട്, ത​ല​യോ​ട്ടി, ഇ​ടു​പ്പെ​ല്ല്, തോ​ളെ​ല്ല് തു​ട​ങ്ങി​യ​വ നീ​ക്കം ചെ​യ്ത​താ​യി ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment