ഇന്തോ-പസഫിക് തീര സമുദ്രങ്ങളിൽ കാണപ്പെടുന്ന ഒരു മത്സ്യമാണ് സിനാൻസിയ വിഭാഗം. പല വിഭാഗങ്ങളായി കാണപ്പെടുന്ന ഇവയെ കല്ലു മത്സ്യം എന്ന് വിളിക്കപ്പെടുന്നു
ഇവയുടെ ഏറ്റവും വലിയ പ്രത്യേകത ഏതാണ്ട് 24 മണിക്കൂറോളം ഇവയ്ക്ക് കടൽത്തീരത്തിലേക്ക് കയറിക്കിടക്കാൻ കഴിയും എന്നതാണ്. കടൽത്തീരത്ത് പാറകളും പവിഴപ്പുറ്റുകളും ഉള്ള ആവാസ വ്യവസ്ഥയിലേക്കാണ് ഇവ കയറിക്കിടക്കുക. ഒറ്റ നോട്ടത്തിൽ ഇവയെ ആരും അത്ര ശ്രദ്ധിക്കാറില്ല.
കയ്യിലെങ്ങാനും എടുത്താൽ
കല്ലാണെന്നു കരുതി ഇവയെ മിക്കവരും ചവിട്ടാറുണ്ട്. മനുഷ്യൻ ചവിട്ടുന്ന സമയത്ത് ഇവ എത്രത്തോളം ശക്തിക്കാണോ ചവിട്ടിയത് അത്രത്തോളം ശക്തിക്ക് തിരിച്ച് ആക്രമിക്കും. കല്ലാണെന്നും കരുതി കയ്യിലെടുത്താലും ഇവ കുത്തും.
ഒാസ്ട്രേലിയൻ കടൽത്തീരങ്ങളിൽ ഇവയുടെ കുത്ത് പലയാളുകൾക്കും നേരിടേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ ഒാസ്ട്രേലിയയിൽ സ്റ്റോൺ ഫിഷ് ആന്റിവെനത്തിന് നല്ല ഡിമാൻഡാണ്.
കണ്ടാൽ കല്ല്
കടലിൽ കല്ലുകൾക്കും പവിഴപ്പുറ്റുകൾക്കിടയിലും ഇവ കിടന്നാലും മത്സ്യമാണെന്ന് പറയില്ല. ഒരു കല്ല് കിടക്കുകയാണെന്നേ തോന്നൂ. അടുത്ത് ചെന്നാൽ ഇവൻ ആക്രമിക്കും.
ഇവന്റെ കുത്തേറ്റാൽ വേദനാജനകമാണ്. ഇവന്റെ വിഷത്തെ പ്രതിരോധിക്കാൻ മനുഷ്യൻ പ്രതിവിഷം കണ്ടുപിടിച്ചിട്ടുണ്ട് എങ്കിലും ചികിത്സിച്ചില്ലെങ്കിൽ മരണത്തിലേക്കും വഴി മാറും.
സിനാൻസിയയുമായി ബന്ധപ്പെട്ട അവസാനത്തെ മരണം 1915ലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കല്ലിന്റ നിറത്തിനു സമാനമായ ചാരനിറത്തിലും കല്ലുകളുടെ പുറം തോട് പോലെയുമാണ് ഇവയുടെ രൂപം.
കടലിൽ ഇറങ്ങുന്നവർ കല്ലാണെന്ന് കരുതി ഇവയുടെ പുറത്ത് ചവിട്ടുന്പോഴാണ് ഇവ ആക്രമിക്കുന്നത്. ഇവയുടെ വിഷമേറ്റാൽ നമ്മുടെ ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ എണ്ണം കുറയുകയും അണുബാധ ഉണ്ടാവുകയും ചെയ്യും.
(തുടരും)