അഹമ്മദാബാദ്: ഗുജറാത്തിൽ കൂട്ടബലാത്സംഗത്തിനിരയായി ഗർഭിണിയായ പതിനൊന്നുകാരി പ്രസവിച്ചു. ശനിയാഴ്ച രാജ്കോട്ടിലെ സർക്കാർ ആശുപത്രിയിലാണ് ബാലിക പെണ്‍കുഞ്ഞിനു ജൻമം നൽകിയത്. മാസം തികയാതെയായിരുന്നു പ്രസവം.
മാസങ്ങൾക്കു മുന്‍പുവരെ ആറു പേർ ചേർന്ന് പെണ്‍കുട്ടിയെ തുടർച്ചയായി പീഡിപ്പിച്ചുവരികയായിരുന്നു. ഗർഭിണിയായതിനെ തുടർന്നു പെണ്‍കുട്ടിയുടെ മാതാവ് ബക്തിനഗർ പോലീസിൽ പരാതി നൽകി. അന്വേഷണത്തിൽ കുറ്റക്കാരെന്നു കണ്ടെത്തിയ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു പേർ ഒളിവിലാണ്.
അറസ്റ്റിലായവരിൽ ഒരാൾക്കു പ്രായപൂർത്തിയായിട്ടില്ല. ഒരാളുടെ കാഴ്ചയ്ക്കു തകരാറുണ്ട്. കുഞ്ഞിനെ പ്രസവിച്ച പെണ്‍കുട്ടിയുടെ നില തൃപ്തികരണമാണെന്നും ജനിച്ച കുഞ്ഞിന് ചില ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും കുട്ടിയെ പരിചരിക്കുന്ന ഡോക്ടർമാർ അറിയിച്ചു.