സൂപ്പര്‍താരം മോഹന്‍ലാല്‍ ഷൂട്ടിംഗ് സെറ്റിലെത്തിയാല്‍ ഏവരെയും പേരു വിളിക്കാതെ മോനേ എന്നാണ് വിളിക്കുന്നതെന്ന് സഹപ്രവര്‍ത്തകര്‍ പറയാറുണ്ട്.
ഇപ്പോഴിതാ ആ വിളിക്ക് പിന്നിലെ കാരണം മോഹന്‍ലാല്‍ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്.
”പലപ്പോഴും പലരുടെ പേര് മറന്നു പോകും. അതില്‍ നിന്ന് രക്ഷപ്പെടാനാണ് ‘മോനേ’ എന്നു വിളിച്ചു തുടങ്ങിയത്, അതു പിന്നെ ശീലമായി. ഇപ്പോഴും വിളിക്കാറുണ്ട്.
പിന്നെ, ഈ ‘മോനേ’യുടെ മുന്പില് സ്നേഹത്തോടെയും ദേഷ്യത്തോടെയും നമുക്ക് ഇഷ്ടമുള്ളത് ചേര്‍ക്കാമല്ലോ. ആ വാക്ക് മാത്രം സൈലന്റായി പറഞ്ഞാല്‍ മതി.”ലാലേട്ടന് പറയുന്നു.