ആ മഞ്ഞകൂര്‍ത്തയ്ക്കും പറയാനുണ്ട് ചില കഥകള്‍ ! 96ലെ ഹിറ്റായ ആ മഞ്ഞ കുര്‍ത്തയ്ക്കു പിന്നിലെ കഥ പറഞ്ഞ് കോസ്റ്റിയൂം ഡിസൈനര്‍…

സമീപഭാവിയില്‍ കമിതാക്കള്‍ ഏറ്റവുമധികം ഏറ്റെടുത്ത ചിത്രം ഏതെന്നു ചോദിച്ചാല്‍ ഒരു ഉത്തരമേയുണ്ടാവൂ 96. റാമായി അഭിനയിച്ച വിജയ് സേതുപതിയും ജാനുവായി അഭിനയിച്ച തൃഷയും ഏവരുടെയും മനസ്സില്‍ ഒരു വിങ്ങലായി നിന്നു. തൃഷയുടെ കഥാപാത്രത്തോടൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് ആ മഞ്ഞ കുര്‍ത്തയും. ജാനുവിനൊപ്പം ആ മഞ്ഞ കുര്‍ത്തയേയും നെഞ്ചിലേറ്റുകയാണ് ഫാഷന്‍ ലോകം. ദീപാവലി ഫാഷന്‍ വിപണിയില്‍ ആ കളര്‍ പാറ്റേണിലുള്ള കുര്‍ത്തയ്ക്ക് ഡിമാന്റ് ഏറുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

96 ആ കോസ്റ്റ്യൂം ഇത്രയേറെ ശ്രദ്ധ നേടുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് 96ന്റെ കോസ്റ്റ്യൂം ഡിസൈനറായ ശുഭശ്രീ കാര്‍ത്തിക് വിജയ് പറയുന്നത്. ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ട്രെന്‍ഡ് ആയി മാറിയ ആ മഞ്ഞ കുര്‍ത്തയുടെ കഥ പറയുകയാണ് ശുഭശ്രീ. മഞ്ഞ ഒരു ഹാപ്പി കളര്‍ ആയതു കൊണ്ടാണ് ഞാനത് തിരഞ്ഞെടുത്തത്. ആ കുര്‍ത്ത തൃഷയുടെ മുഖത്തിന് കൂടുതല്‍ തെളിച്ചം നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ചും രാത്രിസീനുകളില്‍ തിളക്കത്തോടെ നില്‍ക്കുകയാണ് ആ കോസ്റ്റ്യൂം. നായികയ്ക്ക് സിമ്പിള്‍ ആയ ഡ്രസ്സ് മതി എന്നായിരുന്നു സംവിധായകന്‍ പ്രേമിന്റെ നിര്‍ദ്ദേശം.

പക്ഷേ ജാനു ഒരു എന്‍ആര്‍ഐ ആയതു കൊണ്ട് തന്നെ ബ്രാന്‍ഡഡ് ആയ വസ്ത്രം ആയിരിക്കണമെന്നും ശ്രദ്ധിച്ചിരുന്നു. ഈ കുര്‍ത്ത എന്നല്ല ജാനു എന്തണിഞ്ഞാലും അത് പ്രേക്ഷകര്‍ സ്വീകരിക്കുമായിരുന്നു, കാരണം ജാനുവിനെ അവര്‍ അത്രമാത്രം സ്‌നേഹിക്കുന്നു, ശുഭശ്രീ പറയുന്നുഅഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ നിന്നും ഫാഷന്‍ ഡിസൈനിംഗ് പൂര്‍ത്തിയാക്കിയ ശുഭശ്രീയുടെ ആദ്യ ചിത്രമാണ് 96.

സംവിധായകന്‍ സി പ്രേംകുമാറുമായുള്ള സൗഹൃദമാണ് ശുഭശ്രീയെ 96ലേക്ക് എത്തിച്ചത്. കുര്‍ത്തയ്‌ക്കൊപ്പം ആങ്കിള്‍ ലെങ്ത്ത് ജീന്‍സും ബ്ലൂ- ബെയ്ജ് കളര്‍ കോമ്പിനേഷനിലുള്ള സില്‍ക്ക് സ്റ്റോളും ധരിച്ച് അതീവ സുന്ദരിയായിട്ടാണ് തൃഷ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. റാമും ജാനുവും പിരിയുമ്പോള്‍ ആ ദിവസത്തിന്റെ ഓര്‍മ്മയ്ക്കായ് റാം എടുത്തു സൂക്ഷിക്കുന്നതും ആ മഞ്ഞ കുര്‍ത്തയാണ്. എന്തായാലും ചിത്രമിറങ്ങിക്കഴിഞ്ഞതോടെ മഞ്ഞ കൂര്‍ത്തകള്‍ ധാരാളം വിറ്റുപോകുന്നുണ്ടെന്നാണ് വാര്‍ത്ത.

Related posts