സല്യൂട്ട് ഡോക്ടര്‍ അജയ് വിഷ്ണു! നിപ്പ വൈറസിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ പോലും വരാന്‍ മടിച്ച പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിലെത്തി സൗജന്യ ചികിത്സ നല്കി ഒരു ഡോക്ടര്‍, ഈ നന്മയ്ക്ക് നല്കാം കൈയ്യടി

നിപ്പ വൈറസിന്റെ ഭീതിയിലാണ് കേരളം. എന്നാല്‍ സ്വന്തം ജീവന്‍ സുരക്ഷിതമാക്കുന്നതിന് പകരം രോഗികളുടെ അടുത്തേക്ക് സാന്ത്വനമായെത്തിയ ഒരു യുവഡോക്ടറാണ് ഇന്ന് മലയാളികളുടെ ഹീറോ.

പേരാമ്പ്ര സ്വദേശിയ ഡോ. അജയ് വിഷ്ണുവാണ് താന്‍ ജോലി ചെയ്തിരുന്ന ക്ലിനിക്കില്‍ നിന്നും ലീവെടുത്ത് പേരാമ്പ്രയിലെ ആശുപത്രിയിലെ രോഗികള്‍ക്കായി ഓടിയെത്തിയത്. ഈ ആശുപത്രിയില്‍ ഡോക്ടറുടെ അഭാവമുണ്ടെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അജയ് ഇവിടേക്ക് എത്തിയത്.

ഇഎംഎസ് ആശുപത്രി എന്ന പേരാമ്പ്രക്കാരുടെ ഉറച്ച വിശ്വാസത്തെ അതേപടി നിലനിര്‍മത്തണ്ടത് ഒരു പേരാമ്പ്രക്കാരന്‍ കൂടിയായ തന്റെ കടമയാണെന്ന് അജയ് വിഷ്ണു പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പേരാമ്പ്രയിലെ ഇഎംഎസ് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ല എന്ന കാര്യം സാമുഹ്യ പ്രവര്‍ത്തകനായ കുഞ്ഞെയ്തു തന്റെ ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയത്.

ഒരാഴ്ച്ച മുമ്പാണ് പേരാമ്പ്ര താലൂക്ക് ഹോസ്പിറ്റലിലെ നഴ്സ് ലിനി സജീഷ് വൈറസ് ബാധയേറ്റ് മരിച്ചത്. ഇപ്പോള്‍ പുലര്‍ച്ചെ മുതല്‍ അജയ് ആശുപത്രിയിലെത്തും. വൈകുന്നേരം അവസാന രോഗിയെയും നോക്കിയശേഷമാണ് മടങ്ങുക.

ഞങ്ങളുടെ പേരാമ്പ്ര എന്ന പ്രദേശത്തെ അകറ്റി നിര്‍ത്തിയപ്പോള്‍, അവന്‍ അവന്റെ കര്‍ത്തവ്യം പേരാമ്പ്രയില്‍ അത്യാവശ്യമാണെന്ന് മനസിലാക്കി പ്രവര്‍ത്തന മണ്ഡലം പേരാമ്പ്രയിലേക്കു മാറ്റി മുഴുവന്‍ സമയവും രോഗികളെ പരിശോധിക്കാനും, സാന്ത്വനിപ്പിക്കാനും, രോഗികളിലും നാട്ടുകാരിലും ഉള്ള ഭീതി അകറ്റാനും, മുഴുവന്‍ സമയവും മാറ്റി വെച്ചതിന് ഒരു ബിഗ് സല്യൂട്ട് – സോഷ്യല്‍മീഡിയയില്‍ അജയ് വിഷ്ണുവിന് അഭിവാദ്യം അര്‍പ്പിച്ച് ഉയരുന്ന സന്ദേശങ്ങളിലൊന്ന് അവസാനിക്കുന്നത് ഇങ്ങനെ.

Related posts