ഒരുകാലത്ത് ഇന്ത്യന്‍ ആരാധകരുടെ ഹൃദയം കവര്‍ന്ന നായിക മയൂരി കാംഗോയേ ആരാധകര്‍ മറന്നിട്ടുണ്ടാകില്ല. 1995ലെ നസീം എന്ന ചിത്രത്തിലൂടെയാണ് മയൂരി അഭിനയ രംഗത്തേക്കെത്തുന്നത്. എന്നാല്‍ മയൂരി ശ്രദ്ധിക്കപ്പെടുന്നത് മഹേഷ് ഭട്ട് സംവിധാനം ചെയ്ത ‘പാപാ കെഹ്തേ ഹെയ്ന്’ എന്ന ചിത്രത്തിലൂടെയാണ്.
ഗര്‍ സെ നികല്‍തെ ഹെ’ എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിലൂടെ ആരാധക മനസ്സുകളില്‍ ഇന്നും നില നില്ക്കുന്ന മയൂരി ഇന്ന് ഇന്ത്യയിലെ ഗൂഗിള്‍ മേധാവിയാണ്. ഗൂഗിള്‍ ഇന്ത്യയുടെ വ്യവസായ മേധാവിയായാണ് താരത്തിനു നിയമനം. ന്യൂയോര്‍ക്കില്‍ നിന്നും എം ബി എ കരസ്ഥമാക്കിയ താരം ഗൂഗിളിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ ഐ എന്‍ എസിനു നല്കിയ അഭിമുഖത്തില്‍ പറയുന്നു.