മുരുകന് മാര്‍ട്ടിന്‍ എന്നും ഈ ചുറ്റുവട്ടത്തുണ്ടായിരുന്നു. എന്നുപറഞ്ഞാല്‍ മലയാളസിനിമയുടെ പിന്നാമ്പുറങ്ങളില്‍. എന്നാല്‍ പൃഥ്വിരാജ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ അനുയായി അയിട്ട് തകര്‍ത്തഭിനയിച്ചതോടെ മാര്‍ട്ടിന്റെ കരിയര്‍ തന്നെ മാറിമറിയുകയാണ്. മുരുകന്റെ ജീവിതവും സിനിമ പോലെ തന്നെ സിനിമാറ്റിക് ആണ്.
ജീവിക്കാന്‍ വേണ്ടി ആക്രിക്കച്ചവടം പോലെ പല മാര്‍ഗ്ഗങ്ങളും മുരുകന് സ്വീകരിക്കേണ്ടി വന്നിട്ടുണ്ട്. അനുരാഗകരിക്കിന്‍ വെള്ളം, അങ്കമാലി ഡയറീസ്, പോക്കിരി സൈമണ്‍, കലി, സ്വാതന്ത്ര്യം അര്‍ത്ഥരാത്രിയില്‍ തുടങ്ങി പല ചിത്രങ്ങളിലും ഇദ്ദേഹം വേഷമിട്ടിരുന്നു. സിനിമയിലേക്കുള്ള സ്വപ്നയാത്ര പക്ഷേ അത്ര എളുപ്പമായിരുന്നില്ല.
അഭിനയം തുടങ്ങുന്നത് ‘ഇരിക്ക് എംഡി അകത്തുണ്ട്’ എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റാണ്. സഹയാത്രികയ്ക്ക് സനേഹപ്പൂര്‍വ്വം, ഉത്തമന്‍ തുടങ്ങി നിരവധി സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്നു മുരുകന്‍ മാര്‍ട്ടിന്‍. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ‘ഫ്രീഡം’ എന്ന ചിത്രത്തിലാണ് മുരുകന് ആദ്യമായി ഒരു കഥാപാത്രം ലഭിക്കുന്നത്.
സിനിമയുടെ ട്വിസ്റ്റ് നിര്‍ണയിക്കുന്ന ഒരു കള്ളന്റെ വേഷമായിരുന്നു അത്. ഒരിക്കല്‍ ഫ്രീഡം സിനിമയുടെ സെറ്റില്‍ വെച്ച് കോസ്റ്റൂമര്‍ മഹിയെ പരിചയപ്പെടാനിടയായി. ടെയ്ലറിംഗ് അറിയാമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം സഹായിയായി മുരുകനെയും കൂടെക്കൂട്ടി. മഹിയോടൊപ്പം പത്തോളം ചിത്രങ്ങളില്‍ അസിസ്റ്റന്റ് കോസ്റ്റൂമറായി മുരുകന്‍ പ്രവര്‍ത്തിച്ചു. അലിഭായ്, ചൈനാ ടൗണ്‍, മാടമ്പി തുടങ്ങിയ സിനിമകളിലൊക്കെ മുരുകന്‍ മാര്‍ട്ടിന്‍ തയ്ച്ച വസ്ത്രങ്ങളാണ് മോഹന്‍ലാല്‍ ധരിച്ചത്. ഇപ്പോള്‍ കൂടുതല്‍ പ്രധാനപ്പെട്ട റോളിലേക്കും.