അഞ്ചാംമാസം ആദ്യ ഭര്‍ത്താവിനെ ഉപേക്ഷിച്ചു, രണ്ടാമതു കെട്ടിയ മലബാറുകാരന്‍ ഇട്ടിട്ടുപോയി, മൂന്നാമതു നറുക്കുവീണത് ആറുവയസ് ഇളയ ഇര്‍ഷാദിന്, കുറ്റിപ്പുറത്തു ജനനേന്ദ്രിയം മുറിച്ച ഹൈറുന്നീസ ആളു ചില്ലറക്കാരിയല്ല

മലപ്പുറം കുറ്റിപ്പുറത്ത് ഭര്‍ത്താവിന്റെ ലിംഗം മുറിച്ച പെരുമ്പാവൂരുകാരി ഹൈറുന്നീസയുടെ പശ്ചാത്തലം ദുരൂഹതകള്‍ നിറഞ്ഞത്. പതിനെട്ടാം വയസില്‍ ആദ്യ വിവാഹം കഴിഞ്ഞ അവര്‍ പിന്നീട് കെട്ടിയത് രണ്ടുതവണ. ഒരു വിവാഹം പോലും ഒരുവര്‍ഷത്തില്‍ നീണ്ടതുമില്ല. പെരുമ്പാവൂര്‍ കുറുപ്പുംപടിയിലായിരുന്നു ഹൈറുന്നീസ താമസിച്ചിരുന്നത്. കേരളത്തെ ഞെട്ടിച്ച ജിഷയുടെ കൊലപാതകം നടന്ന സ്ഥലത്തുനിന്ന് കിലോമീറ്ററുകള്‍ മാത്രം അകലെ. ചെറുപ്പത്തിലെ ആദ്യ വിവാഹം കഴിഞ്ഞെങ്കിലും ഭര്‍ത്താവിന്റെ ദുര്‍നടത്തം മൂലം ആ ബന്ധം ഏറെ നീണ്ടില്ല.

ഇപ്പോള്‍ ലിംഗം ഛേദിക്കപ്പെട്ട ഇര്‍ഷാദിന്റെ വീടിനടുത്തായിരുന്നു ഇവരെ വിവാഹം കഴിച്ച് അയച്ചത്. അവിടെവച്ചാണ് ഇര്‍ഷാദുമായി പരിചയപ്പെടുന്നത്. ബന്ധം വേര്‍പ്പെടുത്തിയതോടെ പിന്നീട് കുറെനാള്‍ ഹൈറുന്നീസ സ്വന്തം നാട്ടിലേക്ക് മടങ്ങി. അവിടെ ഒരു കമ്പനിയില്‍ ജോലിക്കു പോയപ്പോഴാണ് രണ്ടാംഭര്‍ത്താവുമായി അടുക്കുന്നതും വിവാഹത്തിലെത്തുന്നതും. എന്നാല്‍ ആ ബന്ധവും നീണ്ടില്ല. ഹൈറുന്നീസയുമായി ഒത്തു പോകാന്‍ സാധിക്കാത്തതിനാല്‍ ഇയാള്‍ നാടുവിട്ടു. പിന്നീടാണ് ഇര്‍ഷാദുമായി കൂടുതല്‍ അടുക്കുന്നതും പിന്നീട് രജിസ്റ്റര്‍ വിവാഹത്തിലേക്ക് എത്തുന്നതും.

അതേസമയം, ഇന്നലെ കുറ്റിപ്പുറം റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുനിന്ന് എസ്.ഐ: നിപുന്‍ശങ്കറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത ഹൈറുന്നീസയെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ലോഡ്ജ് മുറിയിലെത്തിയ ശേഷം ജാറത്തിലെ വെളളമാണ് എന്നു പറഞ്ഞ് ഒരു ദ്രാവകം നല്‍കി കട്ടിലില്‍ കിടത്തിയാണു ജനനേന്ദ്രിയം മുറിച്ചത്. അപ്പോള്‍ വേദന അനുഭവപ്പെട്ടില്ലെന്നും യുവാവ് മൊഴിനല്‍കി. യുവതിയുടെ മൂന്നാമത്തെ ഭര്‍ത്താവാണു ഇര്‍ഷാദ്. ഇയാളുടെ പാസ്‌പോര്‍ട്ടിലും ഭാര്യയായി യുവതിയുടെ പേരുണ്ട്. വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി യുവാവ് മറ്റൊരു വിവാഹത്തിനൊരുങ്ങിയതാണു കൃത്യം നടത്താന്‍ യുവതിയെ പ്രേരിപ്പിച്ചത്. ഭീഷണിപ്പെടുത്തിയാണു ഇര്‍ഷാദിനെ യുവതി ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയത്. വന്നില്ലെങ്കില്‍ യുവാവിന്റെ വീട്ടിലേക്കു ചെല്ലുമെന്നായിരുന്നു ഭീഷണി. ഇര്‍ഷാദിന്റെ വീട്ടുകാരറിയാതെ ഒരു വര്‍ഷം മുമ്പ് പാലക്കാട്ടായിരുന്നു ഇവരുടെ രജസിറ്റര്‍ വിവാഹം.

യുവാവിന്റെ ജനനേന്ദ്രിയം 90 ശതമാനം മുറിഞ്ഞതായി ശസ്ത്രക്രിയ നടത്തിയ കോഴിക്കോട്ടെ സ്വകാരൃ ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞതായി പോലീസ് വെളിപ്പെടുത്തി. ലോഡ്ജ് മുറിയില്‍ നിന്നും കണ്ടെടുത്ത പേനാക്കത്തി യുവാവ് തിരിച്ചറിഞ്ഞു. തിരൂരിലെ ജ്വല്ലറിക്കു സമീപത്തുനിന്നാണു യുവതി കത്തി വാങ്ങിയതെന്നും പോലീസ് കണ്ടെത്തി. പേപ്പര്‍ മുറിക്കാനുപയോഗിക്കുന്ന ചെറിയ പേനാക്കത്തിയാണിത്. അതേസമയം, യുവാവിന്റെ ജനനേന്ദ്രിയത്തിന്റെ പ്ലാസ്റ്റിക് സര്‍ജറി വിജയകരമായിരുന്നെങ്കിലും അഞ്ചു ദിവസത്തിനു ശേഷമെ എന്തെങ്കിലും പറയാന്‍ കഴിയൂവെന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്. പുറത്തൂര്‍ സ്വദേശിയായ ഇര്‍ഷാദിനെ കഴിഞ്ഞ ദിവസമാണു ജനനേന്ദ്രിയം ഭാഗികമായി ഛേദിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സംഭവശേഷം യുവാവിനെ ആദ്യം വളാഞ്ചേരിയിലെ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിന്നു. അതേസമയം, ഇത്തരം കേസുകള്‍ ഇനിയും ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതിനാല്‍ കഴിയാവുന്ന മുഴുവന്‍ വകുപ്പുകളും പ്രതിക്കെതിരേ ചുമത്തണമെന്ന് ഉന്നത പോലീസ് വൃത്തങ്ങളില്‍നിന്നും അന്വേഷണോദ്യോഗസ്ഥനു നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. പ്രതിയെ പിടികൂടിയ സംഘത്തില്‍ വനിതാപോലീസുകാരായ സീമ, സുബീന എന്നിവരും ഉണ്ടായിരുന്നു.

Related posts