തിരുവനന്തപുരം പേട്ടയില്‍ പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം നഷ്ടപ്പെട്ട ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ക്കെതിരേ ആരോപണങ്ങള്‍ മുറുകുകയാണ്. പീഡനത്തിനു പുറമേ ഇയാള്‍ മാതാപിതാക്കളുടെ കൈകളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നും പെണ്‍കുട്ടി മൊഴി നല്‍കിയതോടെ കള്ളസ്വാമിയ്ക്കു മേലുള്ള കുരുക്കു മുറുകുകയാണ്. ഇതിനു സമാനമായ ചെയ്തികളിലൂടെയാണ് ഒമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് സന്തോഷ് മാധവന് വാര്‍ത്തകളില്‍ നിറഞ്ഞത്.
ആത്മീയ വ്യാപാരത്തിലൂടെ അനേകം ആളുകളെ വലയില്‍ വീഴ്ത്തിയായിരുന്നു അമൃതചൈതന്യ എന്ന പേരില്‍ സന്തോഷ് മാധവന് വളര്‍ന്നത്. ഒരു തരത്തില്‍ പറഞ്ഞാല്‍ ഈ ശ്രീഹരി സ്വാമിയേക്കാള്‍ വലിയ വലിയ ഫ്രോഡായിരുന്നു സന്തോഷ് മാധവന്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളില്‍ ലൈംഗിക സംതൃപ്തി കണ്ടെത്തുന്നതായിരുന്നു ഇയാളുടെ പ്രധാന വിനോദം. സന്തോഷ് മാധവന് ബലാല്‍സംഗം ചെയ്തതായി കാണിച്ച് പതിനഞ്ചുകാരിയായ പെണ്‍കുട്ടി പരാതി നല്‍കിയതോടെയാണ് ഇയാളുടെ തനിനിറം പുറത്തുവരുന്നത്. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പുറത്തുവന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇടപ്പള്ളിക്കടുത്ത് പെണ്‍കുട്ടികള്‍ക്കായി അനാഥാശ്രമം നടത്തിയിരുന്ന സന്തോഷ് മാധവന് അവിടുത്തെ അന്തേവാസികളായിരുന്ന പന്ത്രണ്ടോളം പെണ്‍കുട്ടികളെ മാറിമാറി പീഡിപ്പിക്കുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ നീണ്ട ആശയക്കുഴപ്പത്തിനു ശേഷമാണ് പോലീസ് അന്ന് സന്തോഷ് മാധവനെ അറസ്റ്റു ചെയ്തത്. ഒരു തവണ മുന്നില്‍ എത്തിയിട്ടും വെറുതെ വിട്ട സന്തോഷ് മാധവനെ പോലീസ് പിടികൂടിയത് നാടകീയമായായിരുന്നു. പീഡനത്തിനു പുറമേ സാമ്പത്തിക തട്ടിപ്പുകളും സന്തോഷിനെ കുടുക്കുന്നതില്‍ നിര്‍ണായകമായി.
ലൈംഗികമായി ബന്ധപ്പെടുന്നതിന്റെ ഫോട്ടോയും വീഡിയോകളും പകര്‍ത്തി സൂക്ഷിക്കുന്നതും ഇയാളുടെ ഹോബിയായിരുന്നു. ഇയാളുടെ ഫഌറ്റ് റെയ്ഡ് ചെയ്ത പോലീസിന് അവിടെനിന്നും അനേകം നീലച്ചിത്രങ്ങളുടെ സിഡി, മയക്കുമരുന്ന്, പുലിത്തോല് തുടങ്ങിയവയും ലഭിച്ചു. ആരോപണങ്ങളുയര്‍ന്നപ്പോള്‍ ചാനലുകളിലും മറ്റും വന്നിരുന്ന് താന്‍ നിരപരാധിയാണെന്നു വാദിക്കാനും ഇയാള്‍ക്കു മടിയുണ്ടായിരുന്നില്ല. എന്നാല്‍ റെയ്ഡില്‍ സിഡികളും മറ്റും പിടിച്ചതോടെ പണിപാളുകയായിരുന്നു.
സന്തോഷ് മാധവന് ഹോട്ടല്‍ ബിസിനസ് നടത്താനെന്ന പേരില്‍ തന്റെ കൈയ്യില്‍ നിന്ന് കാശ് തട്ടിയെടുത്തെന്ന് പ്രവാസി വനിതാ വ്യവസായിയായ സെറാഫിന് എഡ്വിന് പറഞ്ഞതോടെയാണ് സന്തോഷ് ശരിക്കും കുരുക്കിലായത്. റോയല്‍ ക്രിസ്റ്റല്‍ ഹോട്ടല്‍ എം.ഡി ഇസ്മായീല്‍ എന്നയാളുമായി ചേര്‍ന്ന് ഹോട്ടല്‍ ബിസിനസ് നടത്താമെന്ന് പറഞ്ഞാണ് സന്തോഷ് മാധവന് നാല് ലക്ഷം ദിര്‍ഹം (ഏകദേശം 45 ലക്ഷം രൂപ) കൈക്കലാക്കിയതെന്നും ഇവര്‍ അന്നു പറഞ്ഞു. ദുബായില്‍ ഇലക്ട്രോ മെക്കാനിക്കല്‍ കമ്പനി നടത്തിയിരുന്ന സെറാഫിന് സന്തോഷ് മാധവനെതിരേ ഇന്റര്‍പോളില്‍ പരാതി നല്‍കുകയും ചെയ്തു. കൂടാതെ ഗള്‍ഫിലുള്ള 70ല്‍ അധികം ആളുകളില്‍ നിന്നും സന്തോഷ് മാധവന് പണം തട്ടിയെടുത്തു.
സമൂഹത്തില്‍ ഉന്നതനിലയില്‍ കഴിയുന്ന പല സ്ത്രീകളെയും ഇയാള്‍ വളച്ചെടുത്തിരുന്നു. ഇവരില്‍ നിന്നെല്ലാം ഇയാള്‍ പണം തട്ടിയിരുന്നു. ഇയാളുമായി ബന്ധമുള്ളവരില്‍ ഒരു പ്രമുഖ സിനിമാ നടിയും ഉണ്ടായിരുന്നു.സന്തോഷ് മാധവനെ തെളിവെടുപ്പിനായി ബാങ്കില്‍ കൊണ്ടു വന്ന പോലീസ് ഇയാളുടെ ലോക്കറില്‍ നിന്ന് ഇരുപതോളം സിഡികള്‍ കണ്ടെടുത്തു. പ്രായ പൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പടെ നിരവധി സ്ത്രീകളെ സന്തോഷ് മാധവന് ലൈംഗികമായ പീഡനത്തിന് വിധേയം ആക്കിയതായി സിഡി പരിശോധിച്ചതിലൂടെ പോലീസിനു മനസിലായി. സ്ത്രീകളെ ഉപയോഗിച്ച് നീല ചിത്ര നിര്‍മാണം നടത്തുകയും ചെയ്തു. ഇവയിലെല്ലാം നായകന് ഈ കള്ളസ്വാമിയായിരുന്നു.
മലയാളത്തിലെ ഒരു മുന്‍ നായികയുമായി താന്‍ നിരവധി തവണ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിരുന്നതായി സന്തോഷ് മാധവന് അന്ന് പറഞ്ഞിരുന്നു. നായികയുടെ ബന്ധുവും സന്തോഷുമായി അടുത്ത ബന്ധമുള്ളതുമായ പ്രമുഖനടിയാണ് നായികനടിയെ സന്തോഷിന് പരിചയപ്പെടുത്തിയത്. കടവന്ത്രയിലെ ഫഌറ്റില്‍ ശത്രുസംഹാര പൂജയ്ക്കും മറ്റുമായി ഇരുവരും പതിവായെത്തുമായിരുന്നു. ചെറുപ്രായത്തിലുള്ള പെണ്‍കുട്ടികളുമായി ലൈംഗികബന്ധം ഇഷ്ടപ്പെട്ടിരുന്ന സന്തോഷ് മാധവന് മുന്‍ നായികയുമായി നിരവധി തവണ ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്നതായും വെളിപ്പെടുത്തി. ഇതിന്റെ ദൃശ്യങ്ങള്‍ രഹസ്യക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.
സിനിമയില്‍ സജീവമാകുന്നതിനു മുമ്പാണ് ഈ നടി സന്തോഷ് മാധവുമായി അടുക്കുന്നത്. ആദ്യ പടം ഹിറ്റാകുമെന്ന സന്തോഷിന്റെ പ്രവചനം ശരിയായതോടെ നായിക ഇയാളെ അന്തമായി വിശ്വസിച്ചു. ഒടുവില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ച നടി തങ്ങള്‍ ബന്ധപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ നശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ആദ്യം ഇത് നിരസിച്ച സന്തോഷ് അവസാനം ബന്ധുവായ നടിയുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് ഇവരുടെ മുമ്പില്‍വച്ച് ഡിജിറ്റല്‍ വീഡിയോ ടേപ്പ് നശിപ്പിക്കുകയായിരുന്നു. വിവാഹശേഷം ആ നടി സിനിമാഭിനയം അവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍ വിവാഹശേഷം നടിയുടെ വിവാഹജീവിതം ദുരിതപൂര്‍ണമാകുകയാണ് ചെയ്തത്.
പൂജപ്പുര സെന്‍ട്രല്‍ ജയിലെത്തിയ സന്തോഷിന് അവിടെ ലഭിച്ചത് സുഖ ജീവിതമായിരുന്നു. ജയിലിനുള്ളിലെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ പൂജാരിയായാണ് അധികൃതര്‍ സന്തോഷിനെ നിയമിച്ചത്. എന്നാല്‍ ജയില്‍ അന്തേവാസികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഇയാളെ തല്‍സ്ഥാനത്തു നിന്നും മാറ്റുകയായിരുന്നു. തുടര്‍ന്ന് നിയമിച്ചത് ജയിലിലെ ചികിത്സാ സഹായിയായി. ജയിലില്‍ ഡോക്ടറുടെ സഹായിയായിരുന്ന സമയത്ത് മരുന്ന് എടുത്തു കൊടുക്കുക,രോഗികളുടെ വിവരങ്ങള്‍ കംപ്യൂട്ടറില്‍ രേഖപ്പെടുത്തുക തുടങ്ങിയവയായിരുന്നു സന്തോഷ് മാധവന്റെ ജോലികള്‍. ജോലി തീര്‍ത്ത് ഡോക്ടര്‍ മടങ്ങിയാലും സന്തോഷ് മാധവന് കംപ്യൂട്ടറിനു മുമ്പിലായിരിക്കും. കാരണം ഇന്റര്‍നെറ്റും പ്രിന്ററുമെല്ലാം ഉണ്ടായിരുന്നു എന്നതു തന്നെ. ഡോക്ടറുമായുള്ള സൗഹൃദം മുതലെടുത്ത് തനിക്ക് വൈരാഗ്യമുള്ളവര്‍ക്ക് ചികിത്സ നിഷേധിക്കുന്നത് സന്തോഷ് മാധവന്റെ പതിവുകൃത്യങ്ങളിലൊന്നായിരുന്നു. കേരളത്തിലെ ഇരുമുന്നണികള്‍ക്കും ഒരു പോലെ പ്രിയപ്പെട്ടവനായിരുന്നു എന്നതായിരുന്നു സന്തോഷ് മാധവന് ഭാഗ്യമായത്. ശരീരം വിയര്‍ക്കാത്ത ജോലികള്‍ മാത്രം ചെയ്തിരുന്ന സന്തോഷ് മാധവന് ഇപ്പോള്‍ ജയില്‍ മോചിതനാവുകയും ചെയ്തു.