പിറന്ന കുഞ്ഞ് ഓട്ടിസം ബാധിതനാണെന്നു മനസ്സിലാക്കിയതോടെ കണ്ണില്‍ ചോരയില്ലാതെ അവനെ ഉപേക്ഷിക്കുകയാണ് ആ മാതാപിതാക്കള്‍ ചെയ്തത്. എന്നാല്‍ അവനെ കൈവിടാന്‍ ദൈവം തയ്യാറായിരുന്നില്ല.
അവനെ ദൈവം അര്‍ഹമായ കൈകളില്‍ തന്നെ വച്ചുകൊടുത്തു. ഇന്‍ഡോര്‍ സ്വദേശിയായ ആദിത്യതിവാരിയായിരുന്നു ആ ദൈവത്തിന്റെ കൈകളുടെ ഉടമ.
എഞ്ചിനീയറും അവിവാഹിതനുമായ ആദിത്യ ഡൗണ്‍സിന്‍ഡ്രോം ബാധിച്ച ആ കുഞ്ഞിനെ സസന്തോഷം ഏറ്റെടുത്തു. ഏറ്റവും പ്രായം കുറഞ്ഞ സിംഗിള്‍ പേരന്റ് എന്ന നിലയിലാണ് ആദിത്യ തിവാരി വാര്‍ത്തകളില്‍ ഇടം നേടിയത്.
ദത്തെടുത്ത കുഞ്ഞിന് അവിനാഷ് തിവേരി എന്നാണ് ആദിത്യ പേര് നല്‍കിയത്. ഇദ്ദേഹത്തിന്റെ ഈ ദത്തെടുക്കലില്‍ പലരും കുറ്റപ്പെടുത്തിയിരുന്നു. കുറ്റപ്പെടുത്തിയ വര്‍ക്കും ഒറ്റപ്പെടുത്തിയവര്‍ക്കും തന്റെ തീരുമാനമാണെന്ന് ശരിയെന്ന് ഈ അച്ഛന് തെളിയിക്കുന്നു. ഓട്ടിസത്തെ സ്നേഹംനിറഞ്ഞ പരിചരണത്തിലൂടെ ഒരു പരിധിവരെ മാറികടക്കാന്‍ കഴിയുമെന്ന് ഇദ്ദേഹം തെളിയിച്ചു.
തന്റെ മകന് മറ്റു കുട്ടികളെ പോലെ തന്നെ സ്മാര്‍ട്ടാണെന്നാണ് ആദിത്യ പറയുന്നത്. നാലു വയസ്സുകാരന് അവിനാശ് എന്ന അവി മൗത്ത് ഓര്‍ഗന്‍ വായിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാണ് തന്റെ മകന് മറ്റു കുട്ടികളെപ്പോലെ സ്മാര്‍ട്ടാണെന്ന് ഈ അച്ഛന് പറയുന്നത്.
സാധാരണ കുട്ടികളെ പോലെ തന്നെ ആസ്വദിച്ച് മൗത്ത് ഓര്‍ഗന്‍ വായിക്കുകയാണ് അവിനാശ്. സ്പെഷ്യല്‍ സ്കൂളില്‍ പോകുന്ന അവിനാശ് നൃത്തം, പാട്ട്, മ്യൂസിക്കല്‍ ഇന്‍സ്ട്രുമെന്റസ് എന്നിവയില്‍ താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്.
പതുക്കെ പതുക്കെ എഴുത്ത് അഭ്യസിക്കാനുള്ള ശ്രമവും നടന്നുവരുന്നു. കൃത്യമായ ചികിത്സ, പരിശീലനം, ശ്രദ്ധ, പരിചരണം എന്നിവയിലൂടെയാണ് അവിയില്‍ ഇത്തരത്തിലുള്ള മാറ്റം വരുത്താന്‍ സാധിച്ചതെന്ന് ആദിത്യ പറയുന്നു.
അവിനാശിനെ ദത്തെടുക്കുമ്പോള്‍ ആദിത്യ അവിവാഹിതനായിരുന്നു. ഇപ്പോള്‍ വിവാഹിതനായി ഒരു അമ്മയുടെ കരുതലും സ്നേഹവും കൂടി അവിനാശിന് ഇപ്പോള്‍ ലഭിക്കുന്നുണ്ട്.
ഓട്ടിസം ബാധിച്ച കുഞ്ഞിനെ മാതാപിതാക്കള്‍ ഉപേക്ഷിച്ചപ്പോള്‍ സ്നേഹവും കരുതലും സംരക്ഷണവും നല്കി അവിനാശിന് പുതുജീവന്‍ സമ്മാനിച്ച ആദിത്യ തിവാരിക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്.