ചാത്തന്നൂരിനു സമീപം അജ്ഞാത ജീവിയെ കണ്ടുവെന്ന വിവരം നാട്ടുകാരെയാകെ പരിഭ്രാന്തരാക്കിയിരിക്കുകയാണ്. കരടിയാണെന്നാണ് സംശയം. പോലീസ് പട്രോളിംഗ് സംഘവും വനംവകുപ്പിന്റെ ദ്രുതകര്മ സേനയും പ്രദേശമാകെ അരിച്ചു പെറുക്കിയെങ്കിലും കരടിയെ കണ്ടെത്താനായില്ല.
ഇന്നലെ പുലര്ച്ചെ 2.30നാണ് സംഭവം. ചാത്തന്നൂര് പൊലീസ് സ്റ്റേഷനിലെ എസ്ഐ സുരേഷ്ബാബു, സിപിഒ സതീശ് കുമാറും പട്രോളിങ് സംഘത്തിലുണ്ടായിരുന്നത്. വരിഞ്ഞത്ത് ശീമാട്ടിയിലേക്കു വരുന്നതിനിടെയാണ് ആദ്യം കരടി മുന്നില് പെടുന്നത്. കുറച്ചു ദൂരം ഓടിയ ശേഷം ഇരുട്ടില് മറഞ്ഞു. ഇതിനു കുറച്ച് അകലെ ശീമാട്ടി ജംക്ഷനു സമീപത്ത് കാറില് സഞ്ചരിച്ച കുടുംബം കരടിയെ കണ്ടതായി പറയുന്നു.
ശീമാട്ടിക്കു സമീപം നിന്ന മത്സ്യക്കച്ചവടക്കാരോട് ഇവര് വിവരം പറഞ്ഞു. പൊലീസ് സംഘം സ്റ്റേഷനില് എത്തിയ ശേഷം വീണ്ടും ശീമാട്ടിയിലേക്കു വരുമ്പോള് ജെഎസ്എമ്മിനു സമീപം വച്ച് കരടി വീണ്ടും പൊലീസിനു മുന്നില് പെട്ടു. പുരയിടത്തില് നിന്നു ദേശീയപാതയിലേക്ക് ചാടുകയായിരുന്നു. ഇവിടെ നിന്ന് ഓടി പുരയിടത്തില് മറഞ്ഞു.
വനം വകുപ്പ് ഡ്രോണ് കാമറ ഉപയോഗിച്ചു പരിശോധന നടത്തി. കരടിയെ കണ്ടുവെന്ന വാര്ത്ത പരന്നതോടെ ജനങ്ങള് ജാഗ്രത പാലിക്കണമെന്ന് നിര്ദേശവുമായി ഏതാനും വാര്ഡുകളില് ഉച്ചഭാഷണിയില് അറിയിപ്പു നല്കി. ഉച്ചയോടെ മീനമ്പലത്തിനു സമീപം കരടിയെ കണ്ടെന്ന അഭ്യൂഹം പാരിപ്പള്ളി പൊലീസിനു ലഭിച്ചെങ്കിലും അന്വേഷണത്തില് വ്യാജമെന്നു തെളിഞ്ഞു.
ഇതിനിടെ, ഇന്ന് സമയം പുലര്ച്ചെ 2.30. വരിഞ്ഞത്ത് നിന്നു ശീമാട്ടിയിലേക്കു വരുകയായിരുന്നു പട്രോളിങ് സംഘം. പൊലീസ് ജീപ്പിനു മുന്നില് പെട്ടെന്ന് ഒരു കറുത്ത ജീവിയെ കണ്ടു. കുറച്ചു ദൂരം അതു ജീപ്പിനു മുന്നില് ഓടി… പിന്നെ ഞൊടിയിടയില് ഇരുട്ടില് മറഞ്ഞു.
താട്ടുപിന്നാലെ ശീമാട്ടി മുസ്ലിം പള്ളിയുടെ സമീപം മത്സ്യക്കച്ചവടക്കാര് കൂടി നില്ക്കുന്നതു കണ്ടു പോലീസ് കാര്യം തിരക്കിയപ്പോള് കാറില് സഞ്ചരിച്ച ഒരു കുടുംബം അല്പം മുന്പ് കരടിയെ കണ്ടതായി പറഞ്ഞു.
ഇതേത്തുടര്ന്ന് പോലീസ് ശക്തിയേറിയ ടോര്ച്ചുമായി ജെഎസ്എം ആശുപത്രിയുടെ സമീപത്തേക്കു മടങ്ങിയെത്തിയപ്പോള് കരടി സമീപത്തെ പുരയിടത്തില് നിന്ന് ദേശീയപാതയിലേക്കു ചാടി. കറുത്ത രോമങ്ങള് നിറഞ്ഞ രൂപത്തിനു ഏതാനും അടി നീളമുണ്ട്. ജീപ്പ് ഈ ഭാഗത്തേക്ക് തിരിച്ചപ്പോള് പൊന്തക്കാടുകള് നിറഞ്ഞ പുരയിടത്തില് കരടി ഞൊടിയിടയില് മറയുകയും ചെയ്തു.