പലപ്പോഴും അത്യാവശ്യ സമയങ്ങളിൽ അപരിചിതരായ ആളുകളാവും സഹായത്തിനായി എത്തുക. ഇത്തരമൊരു സംഭവത്തിന്റെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
എമ്മ ഹ്യൂസ് എന്ന യുവതിയാണ് തനിക്കുണ്ടായ അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. സംഭവമെന്തെന്നാൽ കൺസേർട്ടിന് പോയി വരുമ്പോൾ ഈ പെൺകുട്ടി അവളുടെ കമ്മൽ നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞു. അത് തിരയാൻ നിന്നപ്പോൾ അപരിചിതരായ ആളുകൾ അവളോടൊപ്പം കമ്മൽ തിരയാൻ ചേർന്നു എന്നാണ്.
ആളുകൾ കമ്മൽ തിരയുന്നത് വീഡിയോയിൽ കാണാം. ഇതിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടുന്നു. എല്ലാവരും ഒന്നിച്ചാണ് കമ്മൽ തിരയുന്നത്.
‘ഇപ്പോൾ മൊത്തം 14 പേർ കമ്മൽ തിരയുന്നുണ്ട് എന്നും ദാ ഒരാൾ കൂടി അവർക്കൊപ്പം ചേർന്നു’വെന്നും യുവതി പറയുന്നു. ഒപ്പം, ‘ചില നേരങ്ങളിൽ എനിക്ക് മനുഷ്യരെ വലിയ ഇഷ്ടമാണ്’ എന്നും എമ്മ പറയുന്നുണ്ട്. ‘ഇത് കണ്ടിട്ടും മനുഷ്യത്വത്തിലുള്ള നിങ്ങളുടെ വിശ്വാസം വർധിച്ചില്ലെങ്കിൽ പിന്നെന്ത് കണ്ടാലാണ് അത് വർധിക്കുക’ എന്നും ചോദിക്കുന്നുണ്ട്.
വീഡിയോയുടെ അവസാനം എഴുതുന്നത്, ‘കമ്മൽ കിട്ടിയില്ല, പക്ഷേ നല്ല മനസുള്ള കുറേ ആളുകളെ കാണാനായി’ എന്നാണ്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക