സോഷ്യൽ മീഡിയയിൽ ഒരു തെരുവ് നായയുടെ അപ്രതീക്ഷ ആക്രമണത്തിന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. വൈറൽ വീഡിയോയിൽ നായയെ ഒരാൾ തലോടുന്നതാണ് തുടക്കത്തിൽ കാണിക്കുന്നത്. തൊട്ടടുത്ത നിമിഷത്തിൽ തന്നെ നായ അക്രമാസക്തമാവുകയും ചെയ്യുന്നുണ്ട്.
റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഏതാനും കാറുകൾക്കരികിൽ ഒരാൾ നിൽക്കുന്നു. അയാളുടെ അരികിൽ ഒരു നായ നിൽക്കുന്നതും കാണാം. അലഞ്ഞുതിരിഞ്ഞെത്തിയ മൃഗം മെല്ലെ സൗഹൃദഭാവത്തിൽ മനുഷ്യന്റെ അടുത്തേക്ക് വന്നു. അടുത്തെത്തിയ നായയെ അയാൾ തലോടി. ഏകദേശം ഒരു മിനിറ്റോളം ഇങ്ങനെ ചെയ്യുന്നു..
ഒരു മിനിറ്റ് പരിചരണവും ലാളനയും ആസ്വദിച്ച ശേഷം, നായ പെട്ടെന്ന് ആക്രമണാത്മകമായി പ്രതികരിച്ചു. നായ അയാളുടെ മേൽ ചാടി ആക്രമിച്ചു. അപ്രതീക്ഷിതമായ ആക്രമണത്തിൽ നായ കൈയിൽ ക്കുകയും ചെയ്തു. താമസിയാതെ സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറുകൾ കഴുകുന്ന ഒരാൾ നായയെ ഓടിക്കാനെത്തി.
Tf just Happened?💀
— Ghar Ke Kalesh (@gharkekalesh) September 6, 2024
pic.twitter.com/vnkmiP8peY