കേരളത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട തെരുവുനായ പ്രശ്‌നം പ്രമേയമാക്കുന്ന ‘ഓട്ടോ ബയോഗ്രഫി ഓഫ് എ സ്‌ട്രേ ഡോഗ്’ എന്ന ഡോക്യൂമെന്ററി ചിത്രീകരണം പൂര്‍ത്തിയായി. പ്രധാനമായും അന്താരാഷ്ട്ര ചലച്ചിത്രമേളകളിലെ പ്രദര്‍ശനം ലക്ഷ്യമാക്കി നിര്‍മ്മിച്ചിരിക്കുന്ന ഡോക്യൂമെന്ററിയുടെ ട്രെയ്‌ലര്‍ സംവിധായകനും നടനുമായ ജോയ് മാത്യു റിലീസ് ചെയ്തു.
മനുഷ്യരെ കൊല്ലുന്ന തെരുവു നായകളുടേയും മനുഷ്യര്‍ കൊല്ലുന്ന തെരുവു നായകളുടേയും ജീവിതകഥ പറയുന്നതാണ് ‘ഓട്ടോബയോഗ്രഫി ഓഫ് എ സ്‌ട്രേ ഡോഗ്’ (ഒരു തെരുവ് പട്ടിയുടെ ആത്മകഥ) എന്ന ഡോക്യുമെന്ററി. ഒരേ സമയം ഇംഗ്ലീഷിലും മലയാളത്തിലുമാണ് ഡെക്യുമെന്ററി നിര്‍മ്മിച്ചിരിക്കുന്നത്.
ബെഥേസ്ദാ എന്റര്‍ടെയിന്‍മെന്റ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ‘ഓട്ടോ ബയോഗ്രഫി ഓഫ് എ സ്‌ട്രേ ഡോഗ്’ നിര്‍മ്മിച്ചത് ബൈജു ജോണാണ്. ‘ഓര്‍ക്കുക വല്ലപ്പോഴും’, ‘കഥവീട്’ തുടങ്ങിയ ചലച്ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ സോഹന്‍ലാലാണ് വിവാദവിഷയമായ തെരുവുനായ പ്രശ്‌നത്തിന്റെ ദൃശ്യഭാഷ്യമൊരുക്കിയത്. വിഷയത്തിന്റെ കാലിക പ്രാധാന്യമാണ് വീണ്ടുമൊരു ഡോക്യുമെന്ററി ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് സോഹന്‍ലാല്‍ പറയുന്നു.