തെരുവുനായ്ക്കളെ തീറ്റിപ്പോറ്റുന്ന കുടുംബത്തിനെതിരേ പാര്‍പ്പിട സമുച്ചയത്തിലെ താമസക്കാരുടെ പ്രതിഷേധം. തെരുവുനായ്ക്കള്‍ കുട്ടികളെ കടിക്കുന്നു എന്ന് പരാതിപ്പെട്ടാണ് പാര്‍പ്പിട സമുച്ചയത്തിലെ താമസക്കാര്‍ വീട്ടുകാരെ ബന്ദിയാക്കി പ്രതിഷേധിച്ചത്.
ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. തെരുവുനായ്ക്കള്‍ക്ക് ഭക്ഷണവും മറ്റും നല്കി പോറ്റുന്ന വീടിന്റെ മുന്നില്‍ പാര്‍പ്പിട സമുച്ചയത്തിലെ താമസക്കാര്‍ തടിച്ചുകൂടി പ്രതിഷേധിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വിവരം അറിഞ്ഞ് പൊലീസുകാര്‍ സ്ഥലത്തെത്തി.
രാത്രിയിലാണ് സംഭവം. കുട്ടികളെ പട്ടികള്‍ കടിക്കുന്നു എന്ന് പരാതിപ്പെട്ടാണ് പാര്‍പ്പിട സമുച്ചയത്തിലെ താമസക്കാര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. വീട്ടുകാരെ കാറില്‍ പുറത്തുപോകാന്‍ പോലും അനുവദിക്കാതെയായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.